കരുണ്‍ നായരും ഇന്ത്യക്കാരനാണ്; ഇനിയും ത‍ഴയരുത്; സപ്പോര്‍ട്ടുമായി ഗാവാസ്ക്കര്‍

ലണ്ടന്‍: ഇന്ത്യന്‍ ടീമില്‍ കരുണ്‍ നായര്‍ക്കു അവസരം നല്‍കാത്തതിനെതിരെ ആഞ്ഞടിച്ച് ഗവാസ്‌ക്കര്‍. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ മലയാളി താരം കരുണ്‍ നായരെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്താത്തതാണ് ഗവാസ്ക്കറിനെ ചൊടിപ്പിച്ചത്.

ഇന്ത്യക്കാരില്‍ വീരേന്ദര്‍ സെവാഗ് രണ്ടും കരുണ്‍ നായര്‍ ഒന്നും ട്രിപ്പിള്‍ സെഞ്ചുറികള്‍ അടിച്ചിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ട് ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തുന്നില്ല.

ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ താരമാണ് കരുണ്‍. കഴിഞ്ഞ തവണ ജയന്ത് യാദവിനായി ടീം മനേജ്മെന്റ് കരുണിനെ ഒ‍ഴിവാക്കി. സെലക്ടര്‍മാരാണ് കരുണിനെ ടീമിലെടുത്തത് എന്നാല്‍ ടീം മാനേജ്മെന്റ് അദ്ദേഹത്തെ വീണ്ടും തഴയുകയാണ്.

ഒന്നോ രണ്ടോ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയില്ലെന്ന കാരണത്താലാണ് കരുണ്‍ ടീമിന് പുറത്തായത്. പിന്നീട് പലപ്പോഴും ടീമിലെടുത്തിട്ടും കളിക്കാന്‍ അവസരം നല്‍കാത്തത് എന്തുകൊണ്ടാണെന്ന് ടീം മാനേജ്മെന്റ് പറയണമെന്നും ഗവാസ്‌ക്കര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News