പ്രളയക്കെടുതികൾക്കിടയിലും എല്ലാവർക്കും വീട് എന്ന സർക്കാരിന്റെ പ്രഖ്യാപിത ലക്‌ഷ്യം രണ്ടു വർഷത്തിനകം നിറവേറ്റുമെന്നു നവകേരളം കർമ്മപദ്ധതി കോർഡിനേറ്റർ ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
ലൈഫ് മിഷന്റെ സമ്പൂർണ പാർപ്പിട പദ്ധതി പ്രകാരം നാലു ലക്ഷത്തിലേറെ കുടുംബങ്ങൾ ഗുണഭോക്താക്കളാണെന്നും മുടങ്ങിക്കിടന്ന പഴയ പദ്ധതികൾ പ്രകാരമുള്ള 65000 വീടുകൾ പൂർത്തിയാക്കാൻ സർക്കാർ അധിക സഹായം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വന്തമായി ഭൂമിയുള്ളവർക്കുള്ള വീടുകളുടെ നിർമ്മാണം സമയബന്ധിതമായി നടന്നു വരികയാണ്. ഭൂമിയില്ലാത്തവർക്ക് ഭൂമിയും വീടും നൽകുന്നതാണ് അടുത്ത ഘട്ടംമെന്നും ഭൂമിലഭ്യത കുറവായ നഗരങ്ങളിൽ ഫ്ലാറ്റ് സമുച്ചയങ്ങൾ നിർമ്മിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
വീട് നഷ്ടപ്പെട്ടവർക്ക് 4 ലക്ഷം രൂപയും സ്ഥലം നഷ്ടപ്പെട്ടവർക്ക് 6 ലക്ഷം രൂപയുമാണ് സർക്കാർ സഹായം.
Get real time update about this post categories directly on your device, subscribe now.