നേട്ടമുണ്ടാക്കാന്‍ പ്രവാസികൾ; കടം വാങ്ങരുതെന്ന് മുന്നറിയിപ്പ്

രാജ്യത്തെ സമ്പത്ത് വ്യവസ്ഥയെ തകിടം മറിച്ച് രൂപയുടെ മൂല്യം കുത്തനെ കുറഞ്ഞതോടെ പ്രവാസികളുടെ നിക്ഷേപം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകൾ. കയറ്റുമതിക്കാരും പ്രവാസികളും രൂപയുടെ വീ‍ഴ്ച നേട്ടമാക്കുകയാണ്.

അറബ് രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ നിക്ഷേപമെത്തുന്നത്. ക‍ഴിഞ്ഞ വര്‍ഷത്തേക്കാൾ 25 ശതമാനം അധികമായി പ്രവാസി നിക്ഷേപം ഉണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു.

എന്നാല്‍ നേട്ടമുണ്ടാക്കാനുളള ശ്രമത്തിനിടെ കടം വാങ്ങിയും ക്രൈഡിറ്റ് കാര്‍ഡില്‍നിന്നും മാറ്റും വായ്പയെടുത്തും പണമയക്കുന്നവര്‍ സൂക്ഷിക്കണമെന്ന് സാമ്പത്തീക വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

രൂപയുടെ നിരക്ക് വ്യത്യാസം വ‍ഴി 13 ശതമാനം നേട്ടമുണ്ടാക്കാനാകുമെങ്കിലും ക്രെഡിറ്റ് കാര്‍ഡ് വായ്പകളും മറ്റും 24 ശതമാനം പലിശ ഈടാക്കുന്നത് ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്.

ക‍ഴിഞ്ഞ ഒാഗസ്റ്റ് മുതലാണ് ഡോളറുമായുളള രൂപയുടെ നിരക്ക് വ്യത്യാസം പ്രവാസികൾക്ക് നേട്ടമായി തുടങ്ങിയത്. ഇതോടെ ഗൾഫ് നാടുകളിലെ പണമിടപാട് സ്ഥാപനങ്ങളിലും തിരക്കേറിയെന്നാണ് റിപ്പോര്‍ട്ടുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News