കന്യാസ്ത്രീയുടെ ഇരു കൈത്തണ്ടകളും മുടിയും മുറിച്ചനിലയില്‍; താമസിക്കുന്ന മുറിയില്‍ രക്തക്കറ; അസ്വാഭാവികമരണത്തിന് കേസെടുത്ത് പൊലീസ്

കൊല്ലം: പത്തനാപുരം മൗണ്ട് താബോര്‍ മഠത്തില്‍ കന്യാസ്ത്രീ മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് .

പത്തനാപുരം പൊലീസാണ് കേസ് അന്വേഷിക്കുന്നത്. കന്യാസ്ത്രീയുടെ മൃതദേഹം കിണറ്റില്‍ നിന്ന് പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.

ഇന്ന് രാവിലെയാണ് സിസ്റ്റര്‍ സൂസന്‍ മാത്യുവിന്റെ (54) മൃതദേഹം കോണ്‍വെന്റ് വളപ്പിലെ കിണറ്റില്‍ നിന്ന് കണ്ടെത്തിയത്.

അതേസമയം, മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. കന്യാസ്ത്രീ താമസിച്ചിരുന്ന മുറിയിലും കിണറിന്റെ ചുറ്റുമതിലിലും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ കിണറിന് സമീപത്തു നിന്നും രക്തത്തുള്ളികളും വലിച്ചിഴച്ച പാടുകളും കണ്ടെത്തിയിട്ടുണ്ട്.

ഇന്ന് രാവിലെ പള്ളിയിലേക്ക് പ്രാര്‍ഥനക്ക് പോകാനായി മറ്റ് കന്യാസ്ത്രീകള്‍ ഇവരെ വിളിച്ചിരുന്നു. എന്നാല്‍ ഇന്ന് താന്‍ പ്രാര്‍ഥനയ്ക്ക് ഇല്ലെന്നും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് കന്യാസ്ത്രീ ഇവരോട് വ്യക്തമാക്കുകയായിരുന്നു.

തുടര്‍ന്നുള്ള സമയങ്ങളില്‍ മഠത്തില്‍ കന്യാസ്തീ തനിച്ചായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് കന്യാസ്ത്രീയെ കാണാതായതോടെ നടത്തിയ തിരച്ചിലിനൊടുവില്‍ മഠത്തിലെ ജീവനക്കാരാണ് മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്.

പത്തനാപുരത്ത് സെന്റ് സ്റ്റീഫന്‍ സ്‌കൂളിലെ അധ്യാപികയാണ്. കഴിഞ്ഞ 12 വര്‍ഷമായി ഈ സ്‌കൂളില്‍ ജോലി ചെയ്തുവരികയായിരുന്നു സൂസന്‍.

അന്‍പതോളം കന്യാസ്ത്രീകളാണ് ഈ മഠത്തിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News