ഞെട്ടണ്ട; ഇത് രൂപം മാറി വന്ന നമ്മുടെ പ‍ഴയ ടിവിഎസ്

രൂപമാറ്റത്തിലൂടെ ആരെയും മോഹിപ്പിക്കുന്ന ലുക്കില്‍ നിരവധി വൈക്കുകള്‍ റോഡിലിറങ്ങുന്നുണ്ടെങ്കിലും ബൈക്ക് പ്രേമികളെ അമ്പരപ്പിച്ചുകൊണ്ടാണ് ടിവിഎസ് XL100ന്‍റെ വരവ്.

ഹിമാലയന്‍ സ്ലീറ്റ് എഡിഷന്‍ റോയല്‍ എന്‍ഫീല്‍ഡിന്‍റേതിനു സമാനമായ കാമോ നിറശൈലിയിലാണ് XL100 -തയ്യാറായത്. ഫൂട്ട്‌ബോര്‍ഡിലും ഇതേ നിറം കാണാം. ബൈക്കിന്റെ മഡ്ഗാര്‍ഡുകള്‍ക്ക് കറുപ്പാണ് നിറം.

കമ്പനി നല്‍കുന്ന സ്‌പോക്ക് വീലുകളില്‍ പരിഷ്‌കാരങ്ങളില്ലെങ്കിലും കൊഴുത്തുരുണ്ട വലിയ ടയറുകള്‍ മോഡലിന്റെ ഭാവം പാടെ മാറ്റുന്നു. ചെളിനിറഞ്ഞ റോഡുകളില്‍ പുത്തന്‍ ടയറുകള്‍ ടിവിഎസ് ബൈക്കിന് കൂടുതല്‍ കരുത്തു സമര്‍പ്പിക്കും.

പതിവ് സീറ്റിന് പകരം മേല്‍ത്തരമെന്ന് തോന്നിക്കുന്ന തുകല്‍ സീറ്റാണ് നല്‍കിയിട്ടുള്ളത്. 99.7 സിസി നാലു സ്‌ട്രോക്ക് ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് ടിവിഎസ് XL100 ന്‍റേത്.

എഞ്ചിന്‍ 4.3 bhp കരുത്തും 6.5 Nm torque ഉം പരമാവധി സൃഷ്ടിക്കും. ഒറ്റ സ്പീഡ് ഗിയര്‌ബോക്‌സ് മാത്രമാണ് ബൈക്കിലുള്ളത്. 80 കിലോ ഭാരമുള്ള XL100 -ന് 130 കിലോ വരെ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News