അവികസ്വര രാജ്യമെന്ന ഇന്ത്യയുടെ അവകാശവാദം അംഗീകരിക്കേണ്ടന്നും ഇന്ത്യയേയും ചൈനയേയും പോലെ വേഗത്തില്‍ വളരുന്ന രാജ്യങ്ങൾക്ക് ഇളവ് നല്‍കേണ്ടെന്നും യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്.

ഇന്ത്യയുടെ അവകാശ വാദം വിചിത്രമാണമെന്നും ട്രംപ് പറഞ്ഞു. വടക്കൻ ദക്കോട്ടയിൽ നടന്ന ധനസമാഹരണപരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് ട്രംപിന്‍റെ പരാമർശം.

വേൾഡ് ട്രേഡ് ഓർഗനൈസേഷൻ ചൈനയെ വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയെന്നാണ് വിശേഷിപ്പിക്കുന്നതെന്നും ട്രംപ് പറഞ്ഞു.യുഎസും അവികസ്വര രാജ്യമാണെന്നും ഒരേ പദവിയുളള രാജ്യങ്ങൾക്ക് സാമ്പത്തീക ഇളവുകൾ നല്‍കുന്നത് നിര്‍ത്തലാക്കണമെന്നുമാണ് ട്രംപിന്‍റെ അഭിപ്രായം.

ട്രംപ് അധികാരത്തിലേറിയതിനു ശേഷം ചൈനയും യുഎസുമായുള്ള വാണിജ്യ ശീതയുദ്ധം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്‍റെ പുതിയ നീക്കം