ലൈംഗിക ദുരുദ്ദേശത്തോടെ പെരുമാറി; കണ്ണൂരിലെ മുസ്ലിം ലീഗ് നേതാവിനെതിരെ വനിതാ പഞ്ചായത്ത് അംഗത്തിന്റെ പരാതി

കണ്ണൂരിലെ മുസ്ലിം ലീഗ് നേതാവിനെതിരെ വനിതാ പഞ്ചായത്ത് അംഗത്തിന്റെ പരാതി. ലൈംഗിക ദുരുദ്ദേശത്തോടെ പെരുമാറിയെന്നാണ് മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗം കെ പി എ സലീമിനെതിരെയുള്ള പരാതി.

വിസമ്മതം അറിയിച്ചിട്ടും രാത്രി സമയങ്ങളിൽ വീട്ടിലെത്തി എന്നതുൾപ്പെടെയുള്ള ആരോപണങ്ങളാണ് പരാതിയിൽ ഉള്ളത്.

വനിതാ ലീഗ് ജില്ലാ കമ്മിറ്റി അംഗം കൂടിയായ പഞ്ചായത്ത് അംഗമാണ് ലീഗ് നേതാവിനെതിരെ പരാതി നൽകിയത്. ഔദ്യോഗിക ലെറ്റർ പാഡിൽ തയ്യാറാക്കിയ പരാതിയിൽ ലീഗ് നേതാവിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്.

അത്യന്തം നീചമായ പ്രവർത്തിയാണ് സലീമിൽ നിന്നും ഉണ്ടായതെന്ന് യുവതി ആരോപിക്കുന്നു.കഴിഞ്ഞ മാസം 28 ആം തീയതിയാണ് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി,വനിതാ ലീഗ് ജില്ലാ കമ്മിറ്റി,മണ്ഡലം കമ്മിറ്റി എന്നിവയിൽ പരാതി നൽകിയത്.

പാർട്ടി തലത്തിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ട്‌ പോകുമെന്നും പരാതിയിൽ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ പരാതിയിൽ ലീഗ് നേതൃത്വം ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചില്ല.

ആരോപണ വിധേയനായ നേതാവിനെ രക്ഷിക്കാൻ ലീഗ് ജില്ലാ നേതൃത്വം ശ്രമിക്കുന്നു എന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. മാധ്യമ വാർത്തകൾ പുറത്തു വന്നിട്ടും പ്രതികരിക്കാൻ ലീഗ് നേതൃത്വം തയ്യാറായിട്ടില്ല.

പരാതി പിൻവലിക്കാൻ ചില നേതാക്കൾ യുവതിക്ക് മേൽ സമ്മർദം ചെലുത്തുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News