ഇന്ധനവില വര്‍ദ്ധനവ് ചര്‍ച്ചയായില്ല; ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗം സമാപിച്ചു

രാമജന്മഭൂമി, റാഫേല്‍ , ഇന്ധനവില വര്‍ദ്ധനവ് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകാതെ ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗം സമാപിച്ചു. 2022 ല്‍ നവഭാരതം സാധ്യമാക്കുമെന്ന് പ്രഖ്യാപിക്കുന്ന രാഷ്ട്രീയ പ്രമേയം രാജ്‌നാഥ് സിംഗ് അവതരിപ്പിച്ചു. 2019ല്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നും ബിജെപി പ്രമയേത്തില്‍ പറയുന്നു.

തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ബിജെപി പ്രചരണ ആയുധമാക്കുന്ന രാമജന്മുഭൂമിയെക്കുറിച്ച് യാതൊരു പരാമര്‍ശവും ഇല്ലാത്ത രാഷ്ട്രീയ പ്രമേയമാണ് രാജ്‌നാഥ് സിംഗ് അവതരിപ്പിച്ചത്.

പ്രധാന പ്രതിപക്ഷ ആരോപണങ്ങളെ കാര്യമായി സ്പര്‍ശിക്കാതെയുള്ള പ്രമേയത്തില്‍ റാഫേല്‍ ഇടപാടിനെ പ്രതിരോധിക്കുന്നതില്‍ വ്യക്തമായ നിലപാടില്ല. രാജ്യം ഇന്ധനവില വര്‍ദ്ധനവിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രക്ഷോഭത്തിന് തയ്യാറാകാനിരിക്കെ വിഷയത്തിലെ കേന്ദ്രസര്‍ക്കാര്‍ ഇടപെടലുകളെ സംബന്ധിച്ചും യോഗം ചര്‍ച്ചചെയ്തില്ല.

2022 ല്‍ നവഭാരതം സാധ്യമാക്കുമെന്നാണ് രാഷ്ട്രീയ പ്രമേയത്തിലൂടെയുള്ള ബിജെപിയുടെ പ്രഖ്യാപനം. തീവ്രവാദം ജാതിവാദം എന്നിവയില്‍ നിന്ന് രാജ്യത്തെ മുക്തമാക്കും.വര്‍ഗീയത തുടച്ചുനീക്കും എന്നും പ്രമേയം പറയുന്നു.

രാജ്യത്ത് പ്രതിപക്ഷത്തിന് ഉയര്‍ത്തിക്കാട്ടാന്‍ നേതാവില്ലെന്നും മോദിയുടെ പ്രശസ്തി വര്‍ദ്ധിച്ചെന്നുമാണ് യോഗത്തിന്റെ വിലയിരുത്തല്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി സംഘടനാ തെരഞ്ഞെടുപ്പുകള്‍ വേണ്ടെന്നും അമിത്ഷാ അധ്യക്ഷനായി തുടരട്ടെയെന്നും ഇന്നലെതന്നെ യോഗം തീരുമാനിച്ചിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News