രാജ്യത്ത് ചെറുകാറുകളില്‍ ഏറ്റവും പ്രചാരമുള്ള കാറുകളിലൊന്നാണ് മാരുതി വാഗണ്‍ആര് എന്ന് പറയാം. മാരുതിയുടെ ആദ്യ വൈദ്യുത കാറായ വാഗണ്‍ആര്‍ ഇവി പുറത്തിറങ്ങും മുന്‍പേ അടിമുടി പരിഷ്‌കരിച്ച് വാഗണ്‍ആറിന്റെ പുതുമോഡല്‍ അവതരിപ്പിക്കുകയാണ് ഇപ്പോള്‍ കമ്പനി.
അടുത്ത കൊല്ലം ആദ്യത്തോടെ പുതിയ മാരുതി വാഗണ്‍ആര്‍ ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തും. ജാപ്പനീസ് വിപണിയില്‍ മോഡല്‍ ഇതിനകം വില്‍പനയിലുണ്ട്. ഇന്ത്യയില്‍ എത്തുമ്പോള്‍ വാഗണ്‍ആറിന് നിലവിലുള്ള 1.0 ലിറ്റര്‍ K10 എഞ്ചിന്‍ തന്നെയായിരിക്കും ഉപയോഗിക്കുക.
രാജ്യാന്തര നിരയില്‍ വാഗണ്‍ആറിന്റെ ആറാംതലമുറയാണ് ഇപ്പോള്‍ വില്‍പനയ്ക്ക് വരുന്നതെങ്കിലും മുഴുവന്‍ തലമുറയെയും ഇന്ത്യയില്‍ കമ്പനി അവതരിപ്പിച്ചിട്ടില്ല. ഹാച്ച്ബാക്കിന്റെ ആദ്യരണ്ടു തലമുറകള്‍ മാത്രമാണ് ഇവിടെ യഥാക്രമം വന്നത്.
പുതിയ ആറാംതലമുറ മാരുതി വാഗണ്‍ആര്‍ ഇന്ത്യയില്‍ എത്തും എന്ന് തന്നെയാണ് റിപ്പോര്‍ട്ട്. ആള്‍ട്ടോ K10, സെലറിയോ മോഡലുകളിലുള്ള 1.0 ലിറ്റര്‍ എഞ്ചിന്‍ തന്നെയാകും പുതിയ വാഗണ്‍ആറിനും. പുതിയ വാഗണ്‍ആറിന് സിഎന്‍ജി പതിപ്പ് പുറത്തിറക്കുമോ എന്ന് ഇതുവരെ അറിവായിട്ടില്ല

Get real time update about this post categories directly on your device, subscribe now.