വിവാഹ മോചനത്തിനുശേഷം മുൻ ഭർത്താവിനും കുടുംബത്തിനുമെതിരെ സ്ത്രീധന പീഡനത്തിന് കേസെടുക്കനാവില്ലെന്ന് സുപ്രീംകോടതി

വിവാഹമോചനത്തിനുശേഷം മുൻ ഭർത്താവിനും കുടുംബത്തിനുമെതിരെ സ്ത്രീധന പീഡനത്തിന് കേസെടുക്കനാവില്ലെന്ന് സുപ്രീംകോടതി.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ആമുഖ വാചകത്തിൽ ഒരു സ്ത്രീയുടെ ഭർത്താവോ ഭർത്താവിെൻറ ബന്ധുക്കൾക്കോ എതിരായി മാത്രമേ കേസെടുക്കാൻ സാധിക്കൂ എന്ന് പറയുന്നതായി കോടതി ചൂണ്ടിക്കാട്ടി.

ഇന്ത്യ ശിക്ഷാനിയമത്തിലെ സ്ത്രീധന നിരോധന നിയമം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെയും എൽ. നാഗേശ്വര റാവുവും അടങ്ങിയ െബഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

സ്ത്രീധന നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് നൽകിയ കേസിലാണ് വിധി. നേരത്തേ ഹരജി അലഹബാദ് ഹൈകോടതി തള്ളിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News