അറുതിയില്ലാത്ത ഇന്ധനക്കൊള്ള; രാജ്യവ്യാപക ഹര്‍ത്താല്‍ പുരോഗമിക്കുന്നു

ഇന്ധനവില വര്‍ദ്ധനവ് പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഭാരത് ബന്ദിനും ഇടതുപാര്‍ട്ടികള്‍ പ്രഖ്യാപിച്ച ഹര്‍ത്താലിനും തുടക്കമായി.

ഇടതുപക്ഷ പാർടികൾ ആഹ്വാനംചെയ്ത 12 മണിക്കൂർ ഹർത്താലിനൊപ്പം പകൽ ഒമ്പതു മുതൽ മൂന്നു വരെ  കോൺഗ്രസ‌് ആഹ്വാനം ചെയ‌്ത ഭാരത‌്  ബന്ദുമുണ്ട‌്. പ്രതിഷേധത്തിന് പിന്തുണയുമായി പ്രാദേശിക പാർടികൾ ഉൾപ്പെടെ നിരവധി രാഷ്ട്രീയ കക്ഷികൾ രംഗത്തുവന്നതോടെ കേന്ദ്രസർക്കാർ നയങ്ങൾക്കെതിരായ വിശാല ജനമുന്നേറ്റത്തിനാണ‌് രാജ്യം സാക്ഷ്യംവഹിക്കുന്നത‌്.

കേന്ദ്രസര്‍ക്കാരിനെതിരായ ജനവികാരം ഉയര്‍ത്തിക്കൊണ്ടുവരികയാണ് പ്രക്ഷോഭത്തിന്റെ ലക്ഷ്യമെന്ന് പാര്‍ട്ടികള്‍ പറഞ്ഞു. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും പ്രക്ഷോഭത്തില്‍ പങ്കുചേരുന്നുണ്ട്.

തുടര്‍ച്ചയായ ഇന്ധനവില വര്‍ദ്ധനവ് ജനജീവിതം കൂടുതല്‍ ദുസ്സഹമായിരിക്കുകയാണ്.ഈ പശ്ചാത്തലത്തിലാണ് ഇന്ധനവില പിടിച്ചുനിര്‍ത്തുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്നാരോപിച്ച് കോണ്‍ഗ്രസിന്റെ ഭാരത് ബന്ദ്.

രാവിലെ 9 ന് ആരംഭിച്ച ബന്ദ് 3 വരെയാണ്. രാജ്യത്തെ പ്രധാനകേന്ദ്രങ്ങളില്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. സിപിഐഎം നേതൃത്വത്തില്‍ 5 ഇടതുപാര്‍ട്ടികള്‍ കേന്ദ്രസര്‍ക്കാരിനെതിരെ രാജ്യവ്യാപക ഹര്‍ത്താലിനും ആഹ്വാനം ചെയ്തിരുന്നു.

ഇന്ധനവില വര്‍ദ്ധനവ്,രൂപയുടെ മൂല്യത്തകര്‍ച്ച ,തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങള്‍ പരിഹരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടതുപാര്‍ട്ടികളുടെ ഹര്‍ത്താല്‍ .

കോണ്‍ഗ്രസിനെയും ഇടതുപാര്‍ട്ടികളെയും കൂടാതെ ഡിഎംകെ,ആര്‍ജെഡി,എന്‍സിപി തുടങ്ങിയ പാര്‍ട്ടികളും പിന്തുണ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ വ്യവസായ മേഘലകളില്‍ പ്രക്ഷോഭം കാര്യമായി പ്രതിഫലിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News