ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കേരളത്തിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ ധാരണ

ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കേരളത്തിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ ധാരണ. കോട്ടയത്ത് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ നടന്ന യോഗമാണ് അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തിയത്. പന്ത്രണ്ടാം തീയതി ഐജിയുടെ നേതൃത്വത്തിൽ യോഗം ബിഷപ്പിനെ വിളിച്ചുവരുത്താൻ അനുമതി നൽകിയേക്കും.

ജലന്തർ ബിഷപ്പിനെതിരായ പീഢന കേസിൽ 90% അന്വേഷണവും പൂർത്തിയായി. ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിൽ ചേർന്ന അന്വേഷണ സംഘത്തിന്റെ ആറുമണിക്കൂർ നീണ്ട അവലോകനയോഗം കേസിലെ രേഖകൾ ഇഴകീറി പരിശോധിച്ചു.

ഇനിയും വ്യക്തത വരുത്തേണ്ട കാര്യങ്ങളെക്കുറിച്ചും ധാരണയായി. 12 ന് ചേരുന്ന ഐജിയുടെ യോഗം ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ പറഞ്ഞു.

അതേ സമയം പൊലീസ് കേസ് അട്ടിമറിക്കുന്നതായുള്ള എല്ലാ ആരോപണങ്ങളും അന്വേഷണസംഘം തള്ളിക്കളഞ്ഞു. നാലു വർഷം പഴക്കമുള്ള സംഭവത്തിൽ സാക്ഷിമൊഴിയാണ് പ്രധാനം. അതിനാലാണ് കന്യാസ്ത്രീയെ പലതവണ ചോദ്യം ചെയ്യേണ്ടി വന്നത്. 57 ദിവസം നീണ്ട വിശദമായ അന്വേഷണം ആണ് നടന്നതെന്നും എന്ന് പി വ്യക്തമാക്കി.

പിസി ജോർജ് പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെ നടത്തിയ മോശം പരാമർശത്തിൽ പരാതി ലഭിച്ചാൽ കേസ് രജിസ്റ്റർ ചെയ്യും. അതേ സമയം സ്വമേധയാ കേസെടുക്കേണ്ട എന്ന നിയമോപദേശമാണ് പൊലീസിന് ലഭിച്ചതെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News