ഐ പി എല്‍ അടുത്ത സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ വിരാട് കോഹ് ലി തന്നെ നയിക്കും

2019ലെ ഐ പി എല്‍ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ വിരാട് കോഹ് ലി നയിക്കുമെന്ന് ആര്‍സിബി അധികൃതര്‍ വ്യക്തമാക്കി.

ദക്ഷിണാഫിക്കന്‍ താരം എബിഡിവിലിയേ‍ഴ്സാണ് ഇനി ടീമിനെ നയിക്കുമെന്ന രീതിയില്‍ പുറത്ത് വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും കഴിഞ്ഞ സീസണുകളില്‍ ടീമിനെ നയിച്ചിരുന്ന വിരാട് കോഹ് ലി തന്നെ തല്‍സ്ഥാനത്ത് തുടരുമെന്നുമാണ് ആര്‍സിബി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ നായകനായി 2013 ലാണ് വിരാട് കൊഹ്‌ലിയെ നിയമിച്ചത്. 2019 ലെ ഐപി എല്‍ സീസണിലെ പരിശീലകനായി ഗാരി ക്രിസ്റ്റ്യനെയും ആര്‍സിബി അധികൃതര്‍ നിയമിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News