രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്. മൂല്യത്തില്‍ 67 പൈസ ഇടിവ് സംഭവിച്ച് 72രൂപ 41 പൈസയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. രൂപയുടെ ഇടിവ് സ്റ്റേക്ക് എക്‌സ്‌ചേഞ്ചിലും പ്രതിഫലിച്ചു.പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ നടക്കുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിലെ പ്രധാന മുദ്രാവാക്യം കൂടിയാണ് രൂപയുടെ മുല്യമിടിവ്.

കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്കിന്റെ ഇടപെടലിനെത്തുടര്‍ന്ന് മൂല്യത്തില്‍ തിരിച്ചുവരവ് നടത്തിയ ഇന്ത്യന്‍ രൂപ വലിയ തിരിച്ചടി നേരിടുകയാണ്. എഷ്യയിലെ ഏറ്റവും ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന കറന്‍സിയായി മാറുകയാണ് ഇന്ത്യന്‍ രൂപ. കഴിഞ്ഞ 10 ദിവസത്തിനിടെ 3 രൂപ 68 പൈസയുടെ ഇടിവാണ് മൂല്യത്തില്‍ ഉണ്ടായിരിക്കുന്നത്.

രാജ്യാന്തര വിപണിയില്‍ ഡോളര്‍ കൂടുതല്‍ ശക്തിപ്പെടുന്നതും രാജ്യത്തിന്റെ വ്യാപരകമ്മി വര്‍ദ്ധിക്കുന്നതും മൂല്യത്തിന്റെ ഇടിവിന് കാരണമായി.അമേരിക്ക ചൈന വ്യാപരയുദ്ധത്തിന്റെ സമ്മര്‍ദ്ദവും ഇന്ത്യന്‍ രൂപയില്‍ പ്രതിഫലിച്ചിട്ടുണ്ട്.

ഇന്ധനവിലയില്‍ സംഭവിക്കുന്ന ചാഞ്ചാട്ടവും രൂപയുടെ മൂല്യത്തെ ബാധിക്കുന്നതായി സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ സുസ്ഥിരമെന്ന് ബോധ്യപ്പെടുത്താനാകാത്തിടത്തോളം ഈ രീതിക്ക് മാറ്റമുണ്ടാകില്ലെന്നാണ് നിലവിലെ സാഹചര്യം സൂചിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News