വനിതകമ്മീഷൻ എൻറെ മൂക്ക് ചെത്തുമോ?; ഇര മെത്രാനാണോ കന്യാസ്ത്രീയാണോ എന്ന് സംശയമുണ്ട്; കന്യാസ്ത്രീയെ വീണ്ടും അധിക്ഷേപിച്ച് പിസി ജോര്‍ജ് എംഎല്‍എ രംഗത്ത്

ചില അപഥ സഞ്ചാരിണികൾ സ്ത്രീകൾക്ക് അനുകൂലമായ നിയമങ്ങളെ മുതലെടുക്കാൻ ശ്രമിക്കുന്നുവെന്ന് പി സി ജോർജ്ജ് എംഎല്‍എ.  കന്യാസ്ത്രീയെ വീണ്ടും  അധിക്ഷേപിച്ച് പിസി ജോര്‍ജ് രംഗത്തെത്തിയിരിക്കുകയാണ്. ദേശീയ വനിതകമ്മീഷൻ എൻറെ മൂക്ക് ചെത്തുമോ?
ഇര മെത്രാനാണോ കന്യാസ്ത്രീയാണോ എന്ന് സംശയമുണ്ടെന്ന് പി സി ജോർജ്.

ഇതിനെതിരെ പ്രതികരിക്കേണ്ടത് പൊതു പ്രവർത്തകനെന്ന നിലയിൽ തന്റെ കടമയാണെന്നും
കന്യാസ്ത്രികൾ ഹൈക്കോടതിക്ക് മുന്നിൽ സമരം നടത്താതെ ഹർജി നൽകണമായിരുന്നുവെന്നും പിസി ജോര്‍ജ്.

സഭയെ അവഹേളിക്കുന്നവരുടെ പിന്തുണയിലാണ് സമരം. കന്യാസ്ത്രീയുടെ കുടുംബം കഴിഞ്ഞ 3 വർഷത്തിനിടെയുണ്ടായ സാമ്പത്തിക ഉന്നതി അന്വേഷിക്കണം. പി സി ജോർജ്ജിനെ മര്യാദ പഠിപ്പിക്കാൻ ആരും വരണ്ട. കന്യാസ്ത്രീയുടെ കുടുംബം സ്വന്തം നാട്ടിൽ വലിയ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി.ഇതിന് എവിടെനിന്ന് പണം ലഭിച്ചതെന്നും എംഎല്‍എ ആരാഞ്ഞു.

സഭയിൽ നിന്നും വേറിട്ട് നിൽക്കുന്നവരുടെ കൂട്ടായ്മയാണ് കന്യാസ്ത്രീക്ക് ഇപ്പോഴുള്ളത്.
കന്യാസ്ത്രീ നിയമ പരീക്ഷയാണ് വേണ്ടതെങ്കിൽ താൻ പിന്തുണയ്ക്കാൻ തയ്യാർ. മാന്യമായി ജീവിക്കുന്ന വൈദിക സമൂഹത്തെ അപമാനിക്കാൻ അനുവദിക്കില്ല. ക്രൈസ്തവ സമൂഹത്തെ അപമാനിക്കണം എന്ന ലക്ഷ്യത്തോടെ ലോകവ്യാപകമായി സംഘം പ്രവർത്തിക്കുന്നു.

ബിഷപ്പ് തെറ്റ് ചെയ്യാനുള്ള സാധ്യത ഉണ്ടെന്ന് തന്നെയാണ് അഭിപ്രായം.
താനിതുവരെ ബിഷപ്പിനെ കണ്ടിട്ടില്ല. ബിഷപ്പിനെ ഒരു പരിചയവുമില്ല . തന്നെ ആരും വന്നു കണ്ടിട്ടില്ലെന്നും ജോര്‍ജ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News