വിലക്കയറ്റം ഏവരുടേയും പ്രശ്നം; ഇന്ധനവില നിയന്ത്രണാധികാരം തിരികെ സർക്കാരിൽ നിക്ഷിപ്തമാക്കണമെന്ന് എംവി ജയരാജന്‍

കോർപ്പറേറ്റുകൾക്ക്‌ മുന്നിൽ നട്ടെല്ല് പണയപ്പെടുത്തി, ഇന്ത്യൻ ജനതയെ പട്ടിണിയിലേക്കാണ്‌ മോഡി സർക്കാർ നയിക്കുന്നത്‌. ഉള്ളവൻ-ഇല്ലാത്തവൻ അന്തരമില്ലാത്ത ഒരുരാഷ്ട്രമാണ്‌ ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നത്‌. പ്ലീസ്‌.., കോർപ്പറേറ്റ്‌ സേവയും രാജ്യസ്നേഹത്തിന്റെ ഭാഗമാണെന്ന് പറയരുത്‌..!

കോർപ്പറേറ്റുകൾ ശതകോടീശ്വരന്മാരാണ്‌. 500 കോടിക്ക്‌ മുകളിൽ വരുമാനമുള്ള അവരുടെ ബാങ്ക്‌ ബാലൻസ്‌ പിന്നേയും കൂട്ടാനായി, രാജ്യത്തെ സാധാരണ ജനവിഭാഗങ്ങളെ വിലക്കയറ്റത്തിന്റെ കടുത്തബുദ്ധിമുട്ടിലേക്ക്‌ തള്ളിവീഴ്ത്തുന്ന മോഡി സർക്കാരിന്റെ ക്രൂരതയ്ക്കെതിരെ ജനങ്ങളാകെ ഉണരണം.

രാജ്യത്തെ കോർപ്പറേറ്റുകൾക്ക്‌ മുന്നിൽ അടിപ്പെടുത്തുന്ന കേന്ദ്ര ബി.ജെ.പി സർക്കാർ നയത്തിനെതിരെ ഈ നാട്‌ ഉണർന്നിരിക്കുന്നു. അതിന്റെ തുടർച്ചയാണ്‌ ഇന്നത്തെ സമരം.

ഇന്ധനവില വർദ്ധനവിനെതിരായ സമരം വിജയിക്കേണ്ടത്‌ നമ്മുടെ ഓരോരുത്തരുടേയും അവശ്യമാണ്‌. വിലക്കയറ്റം കൊണ്ട്‌ കുടുംബ ബജറ്റ്‌ ഇനിയും താളം തെറ്റാതിരിക്കാൻ രക്ഷിതാക്കൾക്ക്‌ പിന്തുണനൽകാം; സമരത്തിന്‌ ഐക്യദാർഡ്യം പ്രഖ്യാപിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News