സഞ്ജയ് നിരുപം വീട്ടു തടങ്കലിൽ; മുംബൈയിൽ ബന്ദിനെതിരെ പ്രതിരോധ നടപടികളുമായി സർക്കാർ

മുംബൈയിൽ കോൺഗ്രസ് അധ്യക്ഷൻ സഞ്ജയ് നിരുപമത്തെ വീട്ടു തടങ്കലിലാക്കിയാണ് ആദ്യ നടപടികളുമായി മഹാരാഷ്ട്ര സർക്കാർ രംഗത്തെത്തിയത്.

ഇന്ധന വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ഭാരത് ബന്ദ് നടക്കുന്ന സാഹചര്യത്തിലാണ് ബന്ദിനെതിരെ കർശന നടപടികൾ കൈക്കൊള്ളുമെന്ന താക്കീതുകളുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ നടപടികൾ ആരംഭിച്ചത്. സമാധാനപരമായി ആരംഭിച്ച ബന്ദ് ഇന്ന് രാവിലെ 9 മുതല്‍ 3 വരെ നടത്തുവാനാണ് തീരുമാനം.

മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയ്ക്ക് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരിക്കയാണ് . ബന്ദുമായി ബന്ധപ്പെട്ട് നടക്കുന്ന ആക്രമണങ്ങള്‍ക്ക് പാര്‍ട്ടി ഉത്തരവാദികളായിരിക്കുമെന്നാണ് സര്‍ക്കാര്‍ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയ്ക്ക്ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

സർക്കാരിന്റെ പ്രതിരോധ നടപടികൾ ആരംഭിച്ചതോടെ പലയിടത്തും ഒറ്റപ്പെട്ട അക്രമങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഇതോടെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കിയിരിക്കയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News