‘ഈ മനുഷ്യനെതിരെ കേസെടുക്കാൻ ക‍ഴിയില്ലെ’; പിസി ജോര്‍ജിനെതിരെ ആഞ്ഞടിച്ച് ബോളിവുഡ് നടി രവീണ ടണ്ടൻ

കന്യാസ്ത്രീയെ അധിക്ഷേപിച്ച പി സി ജോർജ്ജിന് ഇപ്പോൾ മുട്ടൻ പണികൾ വരുന്നത് ഹിന്ദി താരങ്ങളില്‍ നിന്നാണ്. ഇരയെ അധിക്ഷേപിച്ച പി സി ജോർജ്ജിനെതിരെ കേസെടുക്കാൻ വനിതാ കമ്മീഷന് ക‍ഴിയില്ലേയെന്നാണ് പ്രശസ്ത ബോളിവുഡ് നടി രവീണ ടണ്ടൻ ചോദിച്ചത്.

ട്വിറ്ററിലൂടെയായിരുന്നു നടിയുടെ പ്രതികരണം.ഇരയെ നിശബ്ദമാക്കാനുള്ള ശ്രമങ്ങളാണ് ഇവിടെ നടക്കുന്നതെന്നും വനിതാ കമ്മീഷൻ ഇതൊന്നും കാണുന്നില്ലേയെന്നുമായിരുന്നു നടിയുടെ ട്വീറ്റ്.

ക‍ഴിഞ്ഞ ദിവസം ദേശീയ ചാനലിലെ അവതാരക ജോർജ്ജിനെ വെള്ളം കുടിപ്പിച്ചത് ഇപ്പോ‍ഴും സോഷ്യൽ മീഡിയയിൽ ‍വൈറലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News