പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കം; ഡ്രൈവറെ വെടിവെച്ചു കൊന്നു

ന്യൂഡല്‍ഹി: ദില്ലിയില്‍ വാഹന പാര്‍ക്കിങ്ങിനെക്കുറിച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഒരു സംഘം ആളുകള്‍ ഡ്രെെവറെ വെടിവെച്ചു കൊന്നു. സംഗം വിഹാറിലെ ഉമേഷ് യാദവ് (40) എന്ന ഒല ഡ്രെെവറാണ് മരിച്ചത്.

പ്രതികള്‍ അക്രമി സംഘത്തില്‍ ഉള്‍പ്പെടുന്നയാളാണെന്നും ഇവരുടെ കെെവശം തോക്കുണ്ടായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

കോട്ട്‌ല മുബാറക്പൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും 300 മീറ്റര്‍ മാത്രം അകലെയാണ് സംഭവം.
സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം വാങ്ങിയ വാഗണ്‍ ആര്‍ കാറുപയോഗിച്ച് ഓല സര്‍വീസ് നടത്തി വരികയായിരുന്നു ഉമേഷ് യാദവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News