ഇന്ധനവില വര്‍ദ്ധനവിനെതിരെ പ്രതിപക്ഷ ശക്തി തെളിയിച്ച് രാജ്യവ്യാപകമായി ബന്ദ്

ഇന്ധനവില വര്‍ദ്ധനവിനെതിരെ പ്രതിപക്ഷ ശക്തി തെളിയിച്ച് രാജ്യവ്യാപകമായി ബന്ദ്. ദില്ലിയില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി അടക്കമുള്ള ഇടത് നേതാക്കള്‍ അറസ്റ്റ് വരിച്ചു. മോദി ഭരണം ഇന്ത്യയുടെ സാമ്പത്തിക അടിത്തറ തകര്‍ത്തുവെന്ന് യെച്ചൂരി കുറ്റപ്പെടുത്തി.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങ്,സോണിയാ ഗാന്ധി എന്നിവരുടെ നേതൃത്വത്തില്‍ രാം ലീല മൈതാനിയിലും പ്രതിഷേധ യോഗം നടന്നു.മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യവിരുദ്ധമാണന്ന് മന്‍മോഹന്‍സിങ്ങ് കുറ്റപ്പെടുത്തി.

രാജ്യത്തെ വ്യവസായ മേഖലയെ പൂര്‍ണ്ണമായും സ്തംഭിപ്പിച്ചും, കര്‍ണ്ണാടക, ഒഡീഷ, തമിഴ്‌നാട്, ആന്ധ്രപ്രദേശ് തുടങ്ങി ബിജെപി ഭരണ ഇതര സംസ്ഥാനങ്ങളെ നിശ്ചലമാക്കിയും രാജ്യവ്യാപകമായി ബന്ദ് നടന്നു.

ഇന്ധന വില വര്‍ദ്ധനവിനെതിരെ ജനരോഷം ഇരമ്പിയ പ്രതിഷേധത്തില്‍ പ്രതിപക്ഷ പാര്‍ടികള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. മോദി ഭരണം രാജ്യത്തെ സമ്പത്ത് വ്യവസ്ഥയെ തകര്‍ത്തുവെന്ന് ദില്ലിയില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി.

ഇടത് നേതാക്കളുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിലേയ്ക്ക് നടന്ന മാര്‍ച്ചിനൊടുവില്‍
സീതാറാം യെച്ചൂരി,സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢി, ഡി.രാജ അടക്കമുള്ള നേതാക്കള്‍ അറസ്റ്റ് വരിച്ചു.

എല്ലാ അതിരുകളും ലംഘിച്ച മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനം രാജ്യ താല്‍പര്യത്തിന് വിരുദ്ധമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങ് കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാം ലീല മൈതാനിയില്‍ നടന്ന പ്രകടനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

ലോകം മുഴുവന്‍ പ്രസംഗിക്കുന്ന മോദിയ്ക്ക് ഇന്ധന വിലയെക്കുറിച്ച് മൗനമെന്ന് രാഹുല്‍ഗാന്ധി പരിഹസിച്ചു.21 പ്രതിപക്ഷ പാര്‍ടികള്‍ സംയുക്തമായിരുന്നു ബന്ദ്. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ രാവിലെ 9 മണിയ്ക്ക ആരംഭിച്ച ബന്ദ് വൈകുന്നേരം 3 മണിയ്ക്ക് അവസാനിച്ചു.

ഒഡീഷയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു.വിശാഖപട്ടണത്ത് സിപിഐഎം നേതൃത്വത്തില്‍ പ്രകടനം നടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News