കന്യാസ്ത്രീയെ അപമാനിച്ച പിസി ജോര്‍ജിനെതിരെ ദേശീയ വനിതാ കമ്മീഷന്‍; 20 ന് നേരിട്ട് ഹാജരാകണം

ബലാത്സംഗത്തിനിരയായ കന്യാസ്ത്രീക്കെതിരെ അശ്ലീല  പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ  പേരില്‍   പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജിന് ദേശീയ വനിതാ കമ്മീഷന്റ നോട്ടീസ്.

സെപ്തംബര്‍ 20 ന് രാവിലെ 11.30ന് കമ്മീഷന് മുമ്പാകെ നേരിട്ട് ഹാജരാകണമെന്നും പ്രസ്താവനയില്‍ വിശദീകരണം നല്‍കണമെന്നും വനിതാകമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ അയച്ച കത്തില്‍ പറയുന്നു. ഉന്നത പദവിയില്‍ ഇരിക്കുന്നവര്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് അപലപനീയമെന്നും കത്തില്‍ പരാമര്‍ശമുണ്ട്.

നേരത്തെ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിനെതിരെ പരാതി  നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച്  പിസി ജോര്‍ജ്ജ് രംഗത്തെത്തിയിരുന്നു.

കന്യാസ്ത്രീയെ വേശ്യയെന്ന് വിളിക്കാതിരിക്കാനാകില്ലെന്നും  കന്യാസ്ത്രീ പ്രോസ്റ്റിറ്റ്യൂട്ടാണെന്നതില്‍ എന്താണ് സംശയമെന്നുമായിരുന്നു പിസി ജോര്‍ജ്ജ് പറഞ്ഞത്.

ചില അപഥ സഞ്ചാരിണികൾ സ്ത്രീകൾക്ക് അനുകൂലമായ നിയമങ്ങളെ മുതലെടുക്കാൻ ശ്രമിക്കുന്നു. ഇര മെത്രാനാണോ കന്യാസ്ത്രീയാണോ എന്ന് സംശയമുണ്ട്. ദേശീയ വനിതകമ്മീഷൻ എൻറെ മൂക്ക് ചെത്തുമോയെന്നും പി സി ജോർജ് ചോദിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News