കന്യാസ്ത്രീയുടേത് മുങ്ങിമരണം; നാഫ്ത്തലീന്‍ ഗുളികകൾ വയറ്റില്‍ നിന്നും കണ്ടെത്തി

കൊല്ലം: കൊല്ലത്ത് പത്തനാപുരത്ത് കിണറ്റില്‍ മരിച്ച കന്യാസ്ത്രീയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇവരുടെ വയറ്റില്‍ നിന്നും നാഫ്ത്തലീന്‍ ഗുളികകള്‍ കണ്ടെത്തി. മൗണ്ട് താബോര്‍ മഠത്തിലെ കന്യാസ്ത്രീ സൂസന്‍ മാത്യുവാണ് മരിച്ചത്.

പത്തനാപുരത്ത് സെന്‍റ് സ്റ്റീഫന്‍ സ്കൂളിലെ അധ്യാപികയാണ് ഇവര്‍. പോസ്റ്റ്മോര്‍ട്ടത്തില്‍ സിസ്റ്റർ‍ ശ്വാസകോശത്തിലും വയറ്റിലും വെള്ളം കണ്ടെത്തിയിട്ടുണ്ട്. കെെത്തണ്ട മുറിച്ചതിന്‍റെ രക്തക്കറയാണ് റൂമിലും കിണററിലേക്കുള്ള വ‍ഴിയിലും കണ്ടെത്തിയത്.

കൈത്തണ്ടയിലെ മുറിവുകള്‍ അല്ലാതെ ശരീരത്ത് മറ്റ് മുറിവുകളില്ല. ഇവര്‍ ആത്മഹത്യ ചെയ്തതാണെന്നാണ് സൂചന. രോഗങ്ങള്‍ അലട്ടിയത് ഇവരെ മാനസികമായി തളര്‍ത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് സൂചന.

ഇരുകൈത്തണ്ടയിലുമുള്ള മുറിവുകളല്ലാതെ പിടിവലി നടന്നതിന്റെയോ മറ്റോ ഒരു ലക്ഷണവും മൃതദേഹത്തില്‍ കണ്ടെത്തിയിട്ടില്ല. ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കയച്ചിട്ടുണ്ട്. ഇതിന്റെ ഫലം കൂടി വന്നതിന് ശേഷമേ അന്തിമ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തയാറാക്കു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here