പ്രളയക്കെടുതി: കേന്ദ്രജലകമ്മീഷന്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; കാരണം കനത്ത മ‍ഴ തന്നെ

ഡാമുകള്‍ തുറന്നുവിട്ടതല്ല കേരളത്തിലെ പ്രളയകാരണമെന്നും പുതിയ ഡാമുകളുടെ സാധ്യതകള്‍ പരിശോധിക്കണമെന്ന നിര്‍ദേശവുമായി കേന്ദ്രജലകമ്മീഷന്‍ അന്തിമ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.

164 ശതമാനം അധികമഴ പെയ്തതാണ് കേരളത്തിലെ പ്രളയകാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഡാമുകള്‍ തുറന്നുവിട്ടതാണ് പ്രളയകാരണമെന്ന് പ്രതിപക്ഷത്തിന്റെ സര്‍ക്കാര്‍ വിരുദ്ധ പ്രചരണം റിപ്പോര്‍ട്ടോടുകൂടി കൂടുതല്‍ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു

ആഗസ്റ്റ് 1 മുതല്‍ ആഗസ്റ്റ് 19 വരെ കേരളത്തില്‍ 164 ശതമാനം അധികമഴ ലഭിച്ചെന്നും ഈ മഴയാണ് കേരളത്തെ പ്രളയത്തില്‍ മുക്കിയതെന്നുമാണ് കേന്ദ്രജലകമ്മീഷന്റെ കണ്ടെത്തല്‍.

കനത്ത മഴയുടെ പശ്ചാത്തലത്തിലാണ് ഡാമുകള്‍ തുറക്കേണ്ടിവന്നത്.ഡാമുകളിലേക്ക് ഒഴുകിയെത്തിയ ജലത്തിന്റെ അതേതോതില്‍ മാത്രമായിരുന്നു ഡാമുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയത്.

75 ശതമാനം മാത്രം അണക്കെട്ടുകള്‍ നിറഞ്ഞിരുന്ന സാഹചര്യം ആയിരുന്നെങ്കില്‍ പോലും പ്രളയത്തിന്റെ തോത് കുറയ്ക്കാന്‍ ആകുമായിരുന്നില്ല.

കാരണം ഒരു ദിവസം ലഭിച്ച മഴയുടെ അളവ് 200 മില്ലീ മീറ്റര്‍ ആണ്. കനത്ത മഴ മൂന്ന് നാല് ദിവസം തുടരുകയും ചെയ്തു.

ചുരുക്കത്തില്‍ ഡാമുകള്‍ക്ക് പ്രളയത്തിന്റെ ആഘാതംകൂട്ടുന്നതിലോ കുറയ്ക്കുന്നതിലോ പങ്കിലെന്ന് സാരം.

ജലകമ്മീഷന്‍റെ റിപ്പോര്‍ട്ടില്‍ ഇത്തരം പ്രളയസാഹചര്യങ്ങളെ ഭാവിയില്‍ നേരിടാനുളള നിര്‍ദേശങ്ങള്‍ കൂടി വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here