ഇന്ധന വിലവര്‍ദ്ധനവ്: രാജ്യതലസ്ഥാനത്തും പ്രതിഷേധക്കടല്‍ യെച്ചൂരിയടക്കം ഇടതുനേതാക്കള്‍ അറസ്റ്റില്‍

ഇന്ധന വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് രാജ്യത്ത് ഇടതുപാര്‍ട്ടികള്‍ പ്രഖ്യാപിച്ച ഹര്‍ത്താലിന്‍റെ ഭാഗ്യമായി ദില്ലിയില പ്രതിഷേധിച്ച യെച്ചൂരി അടക്കമുള്ള ഇടതുനേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

രാജ്യം ഭരിക്കുന്ന മോഡി സര്‍ക്കാറിന്‍റെ നയങ്ങള്‍ തകര്‍ത്ത രാജ്യത്തിന്‍റെ സാമ്പത്തിക മേഖല ഇതുവരെ കരകയറിയിട്ടില്ല.

സാധാരണക്കാരന്‍റെ ജീവിതം അനുദിനം ദുരിതത്തിലാക്കുകയാണ് കോര്‍പ്പറേറ്റുകളെ പ്രീണിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍.

പെട്രോള്‍ വിലയിലെ തുടര്‍ച്ചയായുള്ള വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഇടതുപാര്‍ട്ടികള്‍ രാജ്യവ്യാപകമായി നടത്തിയ ഹര്‍ത്താല്‍ അക്ഷരാര്‍ഥത്തില്‍ മോഡി സര്‍ക്കാറിനെതിരെയുള്ള താക്കീതായി.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തി. പതിനായിരങ്ങള്‍ കേന്ദ്രസര്‍ക്കാറിന്‍റെ നയങ്ങള്‍ക്കെതിരെ മുദ്രാവാക്യവുമായി തെരുവിലിറങ്ങി.

ജനവിരുദ്ധ നയങ്ങൾ നടപ്പാക്കുന്ന മോഡി സർക്കാരിനെതിരായ മുദ്രാവാക്യങ്ങളുമായി മുന്നേറിയ യെച്ചൂരി അടക്കമുള്ള നേതാക്കൾ ബാരിക്കേഡ്‌ തകർത്ത്‌ പാർലമെൻറ്‌ സ്‌ട്രീറ്റ്‌ പൊലീസ്‌ സ്‌റ്റേഷനുള്ളിലേക്ക്‌ കടന്നു.

ജന്ദർമന്തറിൽനിന്ന്‌ പാർലമെന്റ്‌ സ്‌ട്രീറ്റിലേക്കായിരുന്നു പ്രകടനം.സിപിഐ എം നേതാക്കളായ തപൻസെൻ, നീലോൽപൽ ബസു,

സിപിഐ നേതാവ്‌ സുധാകര റെഡ്ഡി, ഡി രാജ, ബിനോയ്‌ വിശ്വം, സിപിഐ എംൽ നേതാവ്‌ പ്രാണേഷ്‌ ശർമ എന്നിവരേയും അറസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌. ഇടതുപക്ഷ പാർടികൾ ആഹ്വാനംചെയ്ത 12 മണിക്കൂർ ഹർത്താലിന്റെ ഭാഗമായാണ്‌ പ്രകടനം നടത്തിയത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News