നവകേരള നിര്‍മ്മിതിക്ക് വിഭവ സമാഹരണം; സിറ്റിങ് ഇന്ന് മുതല്‍

നവകേരള നിര്‍മ്മിതിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണാര്‍ഥം നടത്തുന്ന കോഴിക്കോട് ജില്ലയിലെ വിഭവ സമാഹരണ സിറ്റിങ് സപ്റ്റംബര്‍ 11 മുതല്‍ 15 വരെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.

മന്ത്രിമാരായ ടി പി രാമകൃഷ്ണന്‍, എ കെ ശശീന്ദ്രന്‍, എംഎല്‍എമാര്‍, ജില്ലാ കലക്ടര്‍ യു വി ജോസ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചെക്കായും ഡ്രാഫ്റ്റായും സംഭാവന സ്വീകരിക്കും. ഓണ്‍ലൈന്‍ റസീപ്റ്റ് നല്‍കും. ആദായ നികുതി ഇളവും ലഭിക്കും.

വിഭവ സമാഹരണം സ്ഥലം, സമയം, വേദി ക്രമത്തില്‍

11 ന് വടകര റെസ്റ്റ്ഹൗസ് രാവിലെ 9 മുതല്‍ 12 വരെ, കുറ്റ്യാടി പഞ്ചായത്ത് ഹാള്‍ പകല്‍ 3 മുതല്‍ വൈകിട്ട 7 വരെ.

12ന് ഫറോക്ക് എംഎല്‍എ ഓഫീസ് രാവിലെ 9 മുതല്‍ 12 വരെ, കോഴിക്കോട് കളക്ടറേറ്റ് പകല്‍ 3 മുതല്‍ വൈകിട്ട 7 വരെ.

13ന് താമരശേരി റെസ്റ്റ്ഹൗസ് രാവിലെ 9 മുതല്‍ 12 വരെ, മുക്കം സര്‍വീസ് സഹകരണ ബാങ്ക് ഹാള്‍ പകല്‍ 3 മുതല്‍ വൈകിട്ട 7 വരെ.

15ന് കൊയിലാണ്ടി ടൗണ്‍ ഹാള്‍ രാവിലെ 10 മുതല്‍ 12 വരെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here