കുവൈറ്റിലേക്കുള്ള ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ടിംഗ് ഇനിമുതല്‍ നോര്‍ക്ക വഴി

കുവൈറ്റിലേക്കുള്ള ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ടിംഗ് ഇനിമുതല്‍ നോര്‍ക്ക വഴി, റിക്രൂട്ട്മെന്റ് സുതാര്യവും സുരക്ഷിതവുമാകുമെന്നു പ്രതീക്ഷ

ഇന്ത്യയിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളുടെയും നസ്‌സുമാരുടെയും റിക്രൂട്മെന്റ് നടപടികൾ പൂർത്തിയാക്കുന്നതിനുള്ള ചർച്ചകൾക്കായി കുവൈറ്റിലെത്തിയ നോർക്ക പ്രതിനിധികളായ നോർക്ക സിഇഒ ഹരികൃഷ്‌ണൻ നമ്പൂതിരി,

റിക്രൂട്ടിങ് മാനേജർ അജിത് കൊളാശേരി എന്നിവർ ഗാർഹിക തൊഴിലാളികളുടെ ഔദ്യോഗിക റിക്രൂട്ടിങ് ചുമതലയുള്ള അൽ ദുര കമ്പനിയും മറ്റു ഉദ്ദ്യോഗസ്ഥരുമായുള്ള ചർച്ചകൾ പൂർത്തിയാക്കിയാതായി കൈരളി ടിവി യോട് പറഞ്ഞു.

നഴ്‌സിംഗ് റിക്രൂട്മെന്റ് സംബന്ധിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയവുമായും വിവിധ സ്വകാര്യ ആശുപത്രികളുമായും സംഘം ചർച്ചകൾ നടത്തുന്നുണ്ട്.

കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ഉൾപ്പെടെയുള്ള ഉദ്ദ്യോഗസ്ഥന്മാരുമായും നോർക്ക പ്രതിനിധികൾ ചർച്ചകൾ നടത്തുകയുണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News