ജാതി വിവേചനത്തിനും ദളിത് പീഡനത്തിനുമെതിരെ സാധ്യമായ മാധ്യമങ്ങളിലൂടെയെല്ലാം പ്രതികരിക്കും; നിലപാട് വ്യക്തമാക്കി സംവിധായകന്‍ പാ രഞ്ജിത്ത്

സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതിവിവേചനത്തിനും ദളിത് പീഡനത്തിനുമെതിരെ താന്‍ പോരാടുമെന്ന് തമിഴ് സംവിധായകന്‍ പാ രഞ്ജിത്.

അതിനായി കിട്ടുന്ന ഏത് അവസരവും മാധ്യമവും താന്‍ ഉപയോഗിക്കുമെന്നും സംവിധായകന്‍ പറഞ്ഞു. രഞ്ജിത്ത് നിര്‍മ്മിക്കുന്ന ആദ്യ ചിത്രം പരിയേറും പെരുമാളിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാതി രാഷ്ട്രീയത്തിന്‍റെ മേലങ്കികള്‍ സിനിമകളിലൂടെ തുറന്ന് കാണിച്ച സംവിധായകനാണ് പാ രഞ്ജിത്ത് .
തമിഴ്നാട്ടിലെ ജാതി വിവേചനങ്ങളെയും അടിച്ചമർത്തലിനെയും വരച്ചു കാട്ടുന്ന സിനിമയാകും പരിയറും പെരുമാൾ എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

ജാതിവിവേചനത്തിനെതിരെ ഞാന്‍ സംസാരിക്കുമ്പോള്‍ ഒരു ജാതി ഭ്രാന്തനായി മുദ്രകുത്താനാണ് ശ്രമം. എന്നാല്‍ സിനിമയുള്‍പ്പെടെ എല്ലാ മാധ്യമങ്ങളിലൂടെയും താന്‍ ഇതിനെതിരെ ശക്തമായി പോരാടുമെന്ന് രഞ്ജിത്ത് പറഞ്ഞു.

എല്ലാവിധ ജാതിവ്യവസ്ഥകളെയും എതിര്‍ക്കാന്‍ തക്കവണ്ണമുള്ള മനോഭാവം സമൂഹത്തില്‍ ഉണ്ടാക്കിയെടുക്കുകയാണ് ലക്ഷ്യം. ജാതി അടിസ്ഥാനത്തിലുള്ള സമൂഹത്തെ നാം എതിര്‍ത്ത് തോല്‍പിക്കണം, അതിന് എനിക്ക് പിന്തുണ വേണം’ – പാ രഞ്ജിത് പറഞ്ഞു.

തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകൻ പാ രഞ്ജിത്ത് നിർമിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് പുതുമുഖമായ മാരി സെൽവരാജാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News