ഒന്നിച്ചു നില്‍ക്കാം, പുതു കേരളത്തിനായി; നവകേരള നിർമ്മിതിക്കുള്ള ധനസമാധനസമാഹരണയത്നത്തിന് തുടക്കം

നവകേരള നിര്‍മിതിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം സ്വരൂപിക്കുന്നതിനുള്ള ധനസമാഹരണ യജ്ഞം ആരംഭിച്ചു. എറണാകുളം ജില്ലയില്‍ മന്ത്രിമാരായ ഇ പി ജയരാജനും എ സി മൊയ്തീനും നേരിട്ട് ചെക്കുകള്‍ സ്വീകരിക്കും.

ചെക്കുകളും ഡി.ഡിയും സ്വീകരിക്കും. ഡി.ഡി. CHIEF MINISTER’S DISASTER RELIEF FUND എന്ന പേരിലും ചെക്ക് PRINCIPAL SECRETARY (FINANCE)& TREASURER CMDRF എന്ന പേരിലും എടുക്കണം.

സെപ്തംബര്‍ 13 ന് രാവിലെ 10ന് കാക്കനാട്, സിവില്‍ സ്റ്റേഷനിലും ഉച്ചയ്ക്ക് രണ്ട് മണിക്ക് ആലുവ
മിനി സിവില്‍ സ്റ്റേഷനിലും സെപ്തംബര്‍ 14ന് രാവിലെ 9 ന് ഇന്‍ഫോപാര്‍ക്കിലും ഉച്ചയ്ക്ക് രണ്ട് മണിക്ക് ഫോര്‍ട്ടുകൊച്ചി ആര്‍.ഡി.ഒ ഓഫീസിലും വൈകിട്ട് നാലിന് വടക്കന്‍ പറവൂര്‍ മിനി സിവില്‍ സ്റ്റേഷനിലുമാണ് ധനസമാഹരണ യജ്ഞം നടക്കുക.

ധനസമാഹരണത്തിന് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനാണ് എറണാകുളം ജില്ലയുടെ പ്രത്യേക ചുമതല. ധനസമാഹരണത്തില്‍ ഓരോ മണ്ഡലവുമായി ബന്ധപ്പെട്ട എം.പി, മന്ത്രി, എം.എല്‍.എ, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News