എപിഎൽ കാർഡിന്‌ 5 കിലോ സൗജന്യ അരി; പ്രയോജനം 48 ലക്ഷത്തിലധികം കുടുംബങ്ങൾക്ക്

തിരുവനന്തപുരം: പ്രളയത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ മുൻഗണനേതര റേഷൻകാർഡുടമകൾക്കും അഞ്ചുകിലോ അരി സൗജന്യമായി നൽകും. ഈ ആഴ‌്ചതന്നെ അരിവിതരണം ആരംഭിക്കും. 48 ലക്ഷത്തിലധികം കുടുംബങ്ങൾക്കാണ‌് പ്രയോജനം ലഭിക്കുക.

അരി ലഭ്യത അനുസരിച്ച‌് അടുത്തമാസവും സൗജന്യവിതരണം തുടരാനാണ‌് ഭക്ഷ്യവകുപ്പിന്റെ ശ്രമം. നിലവിൽ പ്രളയബാധിത പ്രദേശങ്ങളിലെ എല്ലാ കാർഡുടമകൾക്കും ഇത‌് ഈ മാസം 15 വരെ അഞ്ചു കിലോ അരി സൗജന്യമായി നൽകുന്നുണ്ട‌്. 443 വില്ലേജുകളിലായി 15,000 മെട്രിക‌് ടണ്ണാണ‌് വിതരണം ചെയ‌്തത‌്.

39 ലക്ഷത്തിലധികം പേർ സൗജന്യ അരി വാങ്ങി. ഇതുകൂടാതെ ക്യാമ്പുകളിൽനിന്ന‌് മടങ്ങിയവർക്ക‌് 22 അവശ്യസാധനങ്ങളടങ്ങിയ സൗജന്യ കിറ്റുകളും വിതരണം ചെയ‌്തു.

പ്രളയത്തെതുടർന്ന‌് 1.18 ലക്ഷം ടൺ അരി സൗജന്യമായി അനുവദിക്കണമെന്ന‌് സംസ്ഥാന സർക്കാർ കേന്ദ്രത്തോട‌് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കേന്ദ്ര ഭക്ഷ്യ പൊതുവിതരണമന്ത്രാലയം 89‌,540 ടൺ മാത്രമാണ‌് അനുവദിച്ചത‌്.

ഇതിന്റെ വില കേന്ദ്ര ദുരന്തനിവാരണ ഫണ്ടിൽനിന്നോ മറ്റ‌് പദ്ധതികളിൽനിന്നോ ഈടാക്കുമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട‌്. 225 കോടിയോളം രൂപ സംസ്ഥാന സർക്കാർ ഈ ഇനത്തിൽ കേന്ദ്രത്തിന‌് നൽകേണ്ടി വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News