ആഘോഷങ്ങള്‍ ഒഴിവാക്കി കലോത്സവം നടത്താന്‍ തീരുമാനം

തിരുവനന്തപുരം: ആഘോഷങ്ങള്‍ ഒഴിവാക്കി സ്‌കൂള്‍ കലോത്സവം നടത്തുവാന്‍ തത്വത്തില്‍ തീരുമാനമായി. കലോത്സവം ഏത് രീതിയില്‍ നടത്തണമെന്ന് തീരുമാനിക്കാനുള്ള മാനുവല്‍ പരിഷ്‌ക്കരണ സമിതി യോഗത്തിന് ശേഷം ഉത്തരവ് ഇറക്കും.

ചെറിയ രീതിയിലാണെങ്കിലും കലോല്‍സവം നടത്തണമെന്നും കുട്ടികളുടെ ഗ്രേസ് മാര്‍ക്ക് നഷ്ടപ്പെടുത്തരുതെന്നുമുള്ള അഭിപ്രായങ്ങളെ തുടര്‍ന്നാണ് തീരുമാനം.

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഫണ്ട് മുടക്കുന്ന മേളകള്‍ ഒരുവര്‍ഷത്തേക്ക് മാറ്റിവെയ്ക്കുവാന്‍ തീരുമാനിച്ചിരുന്നു. മേളകള്‍ക്ക് മുടക്കേണ്ട തുകകള്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനായിരുന്നു നിര്‍ദ്ദേശം.

അതേസമയം, സ്‌കൂള്‍ കലോല്‍സവത്തിന്റെയും കായികമേളയുടെയും നടത്തിപ്പ് സംബന്ധിച്ച് പിന്നീട് തീരുമാനം എടുക്കുമെന്നും പറഞ്ഞിരുന്നു.

കുട്ടികളുടെ ഗ്രേസ് മാര്‍ക്കിനേയും ദേശീയ കായികമേളയില്‍ പങ്കെടുക്കാനുള്ള അവസരം നഷ്ടപ്പെടാതിരിക്കാനുമാണ് ഇവയില്‍ പിന്നീട് തീരുമാനമെടുക്കുമെന്ന് അറിയിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News