ബേസിക് കോഡിങ് അറിയാമോ ? ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താം; ആധാര്‍ സ്വകാര്യത പൊള്ളയെന്ന് തെളിയിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ആധാറിലെ വിവരങ്ങള്‍ സുരക്ഷിതമല്ലെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു.

ആധാര്‍ ഏറ്റവും സുരക്ഷിതമായ സംവിധാനമാണെന്നും ആധാര്‍ നമ്പറുകള്‍ കിട്ടിയാല്‍ പോലും ആര്‍ക്കും ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ക‍ഴിയില്ലെന്നതുമാണ് യുണീക്ക് എെഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഒാഫ് ഇന്ത്യ (യുഎെഡിഎെഎ) യുടെ അവകാശവാദം.

എന്നാല്‍ മുന്നെ തന്നെ ആധാറിന്‍റെ സുരക്ഷിതത്വം ചോദ്യം ചെയ്ത് നേരത്തെയും നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.

ഇതിന് പുറമെയാണ് ഹഫിങ്ടണ്‍ പോസ്റ്റിന്‍റെ ഇന്ത്യന്‍ പതിപ്പ് മൂന്ന് മാസമായി നടത്തിയ അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

ആധാര്‍ വിവരങ്ങള്‍ സൂക്ഷിച്ച സോഫ്റ്റുവെയറിലേക്ക് നു‍ഴഞ്ഞുകയറാന്‍ കേവലം 2500 രൂപമുടക്കി സോഫ്റ്റവെയര്‍ പാച്ച് വാങ്ങിയാല്‍ മതിയെന്നാണ് അന്വേഷണത്തില്‍ നിന്നും വ്യക്തമാകുന്നത്.

സോഫ്റ്റുവെയര്‍ പാച്ച് ഈ വിദഗ്ധര്‍ക്ക് നല്‍കുകയും ആധാര്‍ സോഫ്റ്റുവെയറിന്റെ കോഡ് പരിശോധിക്കാന്‍ നിര്‍ദ്ദേശിക്കുകയുമാണ് ഹഫിങ്ടണ്‍പോസ്റ്റ് ചെയ്തത്.

ബേസിക് കോഡിങ് അറിയാവുന്ന ആര്‍ക്കും ആധാറിന്‍റെ വിവരങ്ങള്‍ ചോര്‍ത്താന്‍ ക‍ഴിയുമെന്നാണ് ഇവര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമാകുന്നത്.

യൂട്യൂബില്‍ ഉള്‍പ്പെടെ ആധാര്‍ സോഫ്റ്റുവെയറിന്‍റെ സുരക്ഷാ കവചങ്ങള്‍ എങ്ങനെ മറികടക്കാം എന്നതിന്‍റെ സ്റ്റെപ്പ് ബൈ സ്റ്റൈപ്പ് നടപടിക്രമങ്ങള്‍ വിശദീകരിക്കുന്ന ടൂട്ടോറിയല്‍ വീഡിയോകളുണ്ട്.

ആധാര്‍ സുരക്ഷാക്രമീകരണങ്ങള്‍ മറികടക്കാന്‍ ഉദ്ദേശിച്ച് ഡെവലപ് ചെയ്ത സോഫ്റ്റുവെയര്‍ പാച്ചുകളാണ് ഓണ്‍ലൈനില്‍ ഉള്ളതെന്നും അവരുടെ ഉദ്ദേശ്യം തന്നെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തലാണെന്നും ഹഫിങ്ടണ്‍ പോസ്റ്റ് പറയുന്നു.

വെല്ലുവിളി ഏറ്റെടുത്ത എലിയറ്റ് ആന്‍ഡേഴ്‌സണ്‍ എന്ന എത്തിക്കല്‍ ഹാക്കര്‍ അദ്ദേഹത്തിന്റെ ജിമെയില്‍ ഐഡിയുടെ പാസ്‌വേഡ് വരെ പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു.

ഇതിന് ശേഷവും യുഐഡിഎ ചെയര്‍മാന്‍ പറഞ്ഞിരുന്നത്, ആധാര്‍ സുരക്ഷിതമാണെന്നും ഹാക്കര്‍മാര്‍ ഗൂഗിളില്‍നിന്ന് സെര്‍ച്ച് ചെയ്ത് എടുത്ത വിവരങ്ങളാണ് പരസ്യപ്പെടുത്തിയത്, അല്ലാതെ ആധാര്‍ സെര്‍വര്‍ ഹാക്ക് ചെയ്തത് അല്ലെന്നാണ്.

ആ വിവാദം പതിയെ കെട്ടടങ്ങിയതിന് ശേഷമാണ് ഇപ്പോള്‍ യുഐഡിഐഎയെ വെട്ടിലാക്കി പുതിയ വെളിപ്പെടുത്തല്‍ പുറത്ത് വന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here