മഹാരാജാസിന്റെ മണ്ണിലേക്ക് അര്‍ജുന്‍ തിരികെയെത്തി; വര്‍ഗീയവാദികളുടെ കൊലക്കത്തിക്ക് മുന്നില്‍ കീഴടങ്ങാത്ത ശരീരവുമായി

അഭിമന്യുവിനോടൊപ്പം കുത്തേറ്റ് ചികിത്സയിലായിരുന്ന അര്‍ജുന്‍ മഹാരാജാസ് ക്യാമ്പസില്‍ തിരിച്ചെത്തി.

കോളേജ് ഇലക്ഷന്റെ ഭാഗമായി വോട്ട് രേഖപ്പെടുത്തിയാണ് അര്‍ജുന്‍ മടങ്ങിയത്. അഭിമന്യു ബാക്കിവെച്ച സ്വപ്നങ്ങളെ പൂര്‍ത്തീകരിക്കുമെന്നും അര്‍ജുന്‍ പറഞ്ഞു.

മുദ്രാവാക്യം വിളികളോടെ സഹപ്രവര്‍ത്തകര്‍ അര്‍ജുനെ വരവേറ്റു. അക്രമങ്ങളെ ഭയന്ന് നിലപാടില്‍നിന്ന് പിന്നോട്ടില്ലെന്ന് അര്‍ജുന്‍ വ്യക്തമാക്കി.

ഒന്നിച്ചു നടക്കാറുള്ള അഭിമന്യു ഇല്ലാതെയാണ് അര്‍ജുന്‍ വീണ്ടും മഹാരാജാസില്‍ എത്തിയത്. വര്‍ഗീയവാദികള്‍ക്ക് ആശയങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് വോട്ട് രേപ്പെടുത്തി അര്‍ജുന്‍ മടങ്ങി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here