ആഫ്രിക്കന്‍ താരങ്ങളുടെ മികച്ച പ്രകടനമാണ് തനിക്ക് സ്വര്‍ണ്ണം നഷ്ടമാക്കിയത്: പിയു ചിത്ര

ആഫ്രിക്കന്‍ താരങ്ങളുടെ മികച്ച പ്രകടനത്തിന് മുന്നിലാണ് തനിക്ക് സ്വര്‍ണ്ണം നഷ്ടമാക്കിയതെന്ന് പിയു ചിത്ര.

ആദ്യമായാണ് എഷ്യന്‍ ഗെയിംസില്‍ ആഫ്രിക്കന്‍ താരങ്ങളെ കാണുന്നതെന്നും പിയു ചിത്ര പറഞ്ഞു.

എഷ്യന്‍ ഗെയിംസിലെ വെങ്കല മെഡല്‍ നേട്ടത്തിന് ശേഷം നാട്ടിലെത്തിയ ചിത്രക്ക് പാലക്കാട് സ്വീകരണം നല്‍കി.

മത്സരത്തിന് വിസില്‍ മു‍ഴങ്ങിയ ശേഷം ആഫ്രിക്കന്‍ താരങ്ങളുടെ പ്രകനടത്തിന് മുന്നില്‍ ആദ്യം അമ്പരന്നെങ്കിലും പിന്നീട് മത്സരത്തിലേക്ക് തിരിച്ചു വരാന്‍ ക‍ഴിഞ്ഞു.

ആദ്യമായാണ് ഏഷ്യന്‍ മീറ്റില്‍ ആഫ്രിക്കന്‍ താരങ്ങള്‍ മത്സരത്തിലിറങ്ങുന്നത് കണ്ടതെന്നും പിയു ചിത്ര പറഞ്ഞു.

വെങ്കല മെഡല്‍ നേടിയെങ്കിലും പിയു ചിത്രയുടെ മികച്ച സമയമായിരുന്നില്ല ജക്കാര്‍ത്തയിലേത്. എങ്കിലും നല്ല മത്സരം കാ‍ഴ്ചവെക്കാന്‍ ക‍ഴിഞ്ഞുവെന്നും ഒളിംപിക്സാണ് ലക്ഷ്യമെന്നും പിയു ചിത്ര പറഞ്ഞു.

എംബി രാജേഷ്‌ എം പി, ഷാഫി പറമ്പില്‍ എംഎല്‍എ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പാലക്കാട് നഗരത്തില്‍ ചിത്രക്ക് സ്വീകരണമൊരുക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News