റണ്‍വേയില്‍ സിനിമാ സ്റ്റെല്‍ കാര്‍ ചേയ്സ്; അക്രമിയെ പിടികൂടാന്‍ 20 പൊലീസ് കാറുകളും ഹെലികോപ്റ്ററും; വീഡിയോ കാണാം

ഹോളിവുഡ് സിനിമകളെ വെല്ലുന്ന ആക്ഷന്‍ സീനുകള്‍ അരങ്ങേറിയത് തെക്കുകി‍ഴക്കന്‍ ഫ്രാന്‍സിലെ ലിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു.

നഗരത്തിലെ A43 ഹൈവേയിലൂടെ തെറ്റായ ദിശയില്‍ അതിവേഗത്തില്‍ വാഹനമോടിച്ചതിനെ തുടര്‍ന്ന് പൊലീസ് പിന്തുടര്‍ന്ന ഡ്രൈവറാണ് ഒടുവില്‍ വിമാനത്താവള റണ്‍വേയില്‍ അഭ്യാസം കാട്ടിയത്.

അതിവേഗത്തിൽ അപകടകരമായി വാഹനമോടിച്ചതിന് നിരവധി പൊലീസ് വാഹനങ്ങളും ബൈക്കുകളും ഹെലികോപ്റ്ററും ഇയാളെ പിന്തുടർന്നിരുന്നു. അന്താരാഷ്ട്ര വിമാനത്താവളത്തില്‍
അതിക്രമിച്ച് കടക്കുന്നതിന് മുമ്പ് തൊട്ടടുത്തുള്ള ചെറിയ എയ്റോഡ്രോയിലും ഇയാള്‍ കാറുമായി അതിക്രമിച്ച് കടന്നിരുന്നു.

അവിടെ നിന്ന് പൊലീസിനെ വെട്ടിച്ചുകടന്ന ഡ്രൈവര്‍ പിന്നീട് നേരെ ലിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ബാരിക്കേഡും ഗ്ലാസ് ഡോറുകളും തകര്‍ത്ത് റണ്‍വേയിലേക്ക് കയറി പായുകയായിരുന്നു.

ഇരുപതോളം പൊലീസ് വാഹനങ്ങള്‍ വളഞ്ഞതോടെ കാറില്‍ നിന്ന് ചാടിയിറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവറെ പൊലീസ് സംഘം ഓടിച്ച് കീ‍ഴ്പ്പെടുത്തുകയായിരുന്നു.

അജ്ഞാതനായ അക്രമിയുടെ റണ്‍വേയിലെ അഭ്യാസങ്ങളെ തുടര്‍ന്ന് ലിയോണ്‍ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനമാകെ സ്തംഭിച്ചു. പതിനേഴ് വിമാനങ്ങൾ വഴി തിരിച്ചുവിടുകയും 52 സർവീസുകൾ റദ്ദാക്കുകയും ചെയ്തുവെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News