സച്ചിനെതിരെ ലൈംഗീകാരോപണവുമായി നടി ശ്രീ റെഡ്ഡി; ചാര്‍മിയുമായി ബന്ധമെന്ന് താരം

ലൈംഗികാരോപണങ്ങളും പ്രസ്താവനകളും തെന്നിന്ത്യന്‍ സിനിമാ ലോകത്തെ വിറപ്പിച്ച തെലുങ്ക് താരം ശ്രീ റെഡ്ഡി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സച്ചിനെതിരെ താരം ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

“സച്ചിന്‍ തെണ്ടുല്‍ക്കാരന്‍ എന്ന റൊമാന്‍റിക് വ്യക്തി ഹൈദരാബാദില്‍ സുന്ദരിയായ പെണ്‍കുട്ടിയുമായി റൊമാന്‍സില്‍ ഏര്‍പ്പെട്ടു.

സമൂഹത്തില്‍ ഉന്നത സ്ഥാനമുള്ള ചാമുണ്ഡേശ്വര സ്വാമിയാണ് ഇവര്‍ക്ക് നടുവില്‍ നിന്ന് പ്രവര്‍ത്തിച്ചത്.

വലിയ വ്യക്തികള്‍ക്ക് നന്നായി കളിക്കാനറിയാം. ഞാന്‍ ഉദ്ദേശിച്ചത് പ്രണയമാണ്’ ശ്രീ റെഡ്ഡിയുടെ പോസ്റ്റില്‍ പറയുന്നു.

സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന പേരിന് പകരം തെണ്ടുല്‍ക്കാരന്‍ എന്നും തെന്നിന്ത്യന്‍ നടി ചാര്‍മിക്ക് പകരം ചാര്‍മിങ് എന്നും ആന്ധ്രയുടെ മുന്‍ ആഭ്യന്തര ക്രിക്കറ്റ് താരം ചാമുണ്ഡേശ്വര്‍ നാഥിന്‍റെ
പേരിന് പകരം ചാമുണ്ഡേശ്വര്‍ സ്വാമി എന്നുമാണ് ശ്രീ റെഡ്ഡി ഉപയോഗിച്ചിരിക്കുന്നത്.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ ഭാഗമായി മുമ്പ് സച്ചിന്‍ ഹൈദരാബാദില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു.

നടി ചാര്‍മിയും ചാമുണ്ഡേശ്വര്‍ നാഥും ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയാണ് ശ്രീ റെഡ്ഡിയുടെ ആരോപണം.

നടന്മാരായ നാനി, രാഘവ ലോറന്‍സ്, ശ്രീകാന്ത്, സംവിധായകരായ മുരുഗദോസ, സുന്ദര്‍ സി തുടങ്ങിയവര്‍ക്കെതിരേയുള്ള ശ്രീ റെഡ്ഡിയുടെ ലൈംഗികാരോപണങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക്
വഴിവെച്ചിരുന്നു.

തെലുങ്ക് ചലച്ചിത്രരംഗത്തെ പ്രശസ്ത നടന്മാരും സംവിധായകരും നിർമ്മാതാക്കളും തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് ആരോപിച്ചുകൊണ്ട് 2018 ഏപ്രിലിൽ ഹൈദ്രാബാദിലെ തെലുഗു ഫിലിം ചേമ്പർ ഓഫ് കൊമേഴ്സിനു മുമ്പിൽ ശ്രീ റെഡ്ഡി അർദ്ധനഗ്നയായി പ്രത്യക്ഷപ്പെട്ട് പ്രതിഷേധിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News