യുഎഇയിലെ അജ്മാനില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിയില്‍ നഴ്‌സ് നിയമനത്തിന് നോര്‍ക്ക റൂട്ട്‌സ് മുഖേന ഇപ്പോള്‍ അപേക്ഷിക്കാം.
ബി.എസ് സി ബിരുദവും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രായം 35ല്‍ താഴെ. പരമാവധി 4,000 ദിര്‍ഹമാണ് ശമ്പളം.
കൊച്ചിയില്‍ ഈ മാസം 26നും 27നും ബാംഗ്ലൂരില്‍ 28നും 29നുമാണ് അഭിമുഖം. ന്യൂഡല്‍ഹിയില്‍ ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 30, ഒക്‌റ്റോബര്‍ ഒന്ന് തീയതികളില്‍ നടക്കും.
കൊച്ചി കേന്ദ്രമായി അപേക്ഷിക്കാനുള്ള അവസാനതീയതി ഈ മാസം അഞ്ചിന് അവസാനിച്ചു. മറ്റ് രണ്ട് കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് ഈ മാസം 15 വരെ അപേക്ഷിക്കാം.
www.norkaroots.net എന്ന വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് ഇ-മെയിലില്‍ അഡ്മിറ്റ് കാര്‍ഡ് അയയ്ക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാള്‍ സെന്ററില്‍ ബന്ധപ്പെടാം. ഫോണ്‍ 1800 425 3939, 0471 233 33 39.
Get real time update about this post categories directly on your device, subscribe now.