കുവൈറ്റിലേക്കുള്ള നഴ്സിംഗ് റിക്രൂറ്റ്‌മന്റ് സംബന്ധിച്ച് കുവൈറ്റിലെ പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികളിലൊന്നായ റോയൽ ഹയാത്തുമായി നോർക്കാ റൂട്ട്സ് പ്രതിനിധികൾ കരാറിൽ ഒപ്പുവെച്ചു.
കേരളത്തിലെ സർക്കാർ ഏജൻസിയായ നോർക്കയെ സംബന്ധിച്ച് ഇത് ചരിതപ്രമായ ചുവട്വെപ്പാണ്. ആദ്യമായാണ് നോർക്ക കുവൈറ്റിലെ ഒരു സ്വകാര്യ സ്ഥാപനവുമായി തൊഴിലാളികളുടെ റിക്രൂട്ട്മെന്റിന് വേണ്ടി കരാറിൽ ഒപ്പുവെക്കുന്നത്. കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെ ഇടപെടലും കരാറിൽ ഏർപ്പെടുന്നതിന് നോർക്കക്ക് സഹായകരമായി.
റോയൽ ഹയാത്ത് ആശുപത്രിയിൽ നടന്ന ചടങ്ങിൽ നോർക്ക റൂട്സ് സി ഇ ഒ ഹർക്കൃഷ്ണൻ നമ്പൂതിരി, റിക്രൂടിംഗ് വിഭാഗം തലവൻ അജിത് കൊളശേരി, പ്രവാസി ക്ഷേമനിധി ഡയറക്ടർ എൻ അജിത് കുമാർ എന്നിവരും ആശുപതി മേനേജ്മെന്റിനെ പ്രതിനിധീകരിച്ച് ഡയറക്ടർ നോബി കുര്യക്കോസ്, എച്ച് ആർ പ്രതിന്ധികളും ചടങ്ങിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ മറ്റ് സ്വകാര്യ ആശുപത്രികളും സുതാര്യമായ നിയമനത്തിന് നോർക്കയെ സമീപിക്കുമെന്നാണ് കരുതുന്നെതെന്നും ഹരികൃഷ്ണൻ നമ്പൂതിരി പറഞ്ഞു.
നിയമന രംഗത്തേക്ക് നോര്‍ക്കയുടെ കടന്നു വരവോടുകൂടി സ്വകാര്യ റിക്രൂട്ടിംഗ് ഏജന്‍സികള്‍ നടത്തിയിരുന്ന സാമ്പത്തിക ചൂഷണത്തിന് അരുതിയാവുമെന്നാണ് കരുതുന്നത്. ഇന്നലെ ഗാർഹിക തൊഴിലാളികളുടെ നിയമനവുമായി ബന്ധപ്പെട്ട് അൽ-ദുര കമ്പനിയുമായും അവസാനഘട്ട ചർച്ചകൾ നോർക്കാ സംഘം നടത്തിയിരുന്നു.
Get real time update about this post categories directly on your device, subscribe now.