വയനാട് പുല്‍പ്പള്ളിയില്‍ എസ്എഫ്എെ-ഡിവൈഎഫ്എെ പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ് വധശ്രമം; രണ്ടുപേര്‍ക്ക് പരുക്ക്

വയനാട് പുൽപ്പള്ളിയിൽ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ ആർഎസ്എസ് ആക്രമണം.

രണ്ട് പേർക്ക് പരിക്കേറ്റു. എസ്എഫ്ഐ ഏരിയ ജോ.സെക്രട്ടറി മിഥുൻ കൃഷ്ണൻ ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്‍റ് റിയാസ് എന്നിവർക്കാണ് പരിക്കേറ്റത്.

പുൽപ്പള്ളി പ‍ഴശ്ശിരാജ കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പിൽ എസ്എഫ്ഐ മികച്ച വിജയം നേടിയിരുന്നു.

ഇതേ തുടർന്ന് ആർ എസ് എസ്- ബി ജെ പി പ്രവർത്തകർ സംഘർഷമുണ്ടാക്കിയിരുന്നു. ഇന്ന് വൈകുന്നേരം പ‍ഴശ്ശിരാജ കോളേജ് വിദ്യാർത്ഥി കൂടിയായ മിഥുൻ കൃഷ്ണനെ ആക്രമിക്കുകയും ചെയ്തു.

സംഭവത്തിൽ പ്രതിഷേധിച്ച് രാത്രിയോടെ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ വീണ്ടും ആക്രമണമുണ്ടായി.

ഡി വൈ എഫ് ഐ ബ്ലോക്ക് വൈസ് പ്രസിഡന്‍റ് റിയാസിന് പരിക്കേറ്റു. ഇരുവരെയും ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബിജെപി പുൽപ്പള്ളി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലാണ് ആക്രമണമുണ്ടാത്.
കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പിൽ എബിവിപി ദയനീയമായി തോറ്റ സാഹചര്യത്തിൽ
വിദ്യാർത്ഥികൾക്ക് നേരേ ആർഎസ്എസ് വ്യാപക അക്രമണം അ‍ഴിച്ചുവിടുകയാണെന്നും
നാളെ ജില്ലയിൽ പ്രതിഷേധ ദിനം ആചരിക്കുമെന്നും എസ് എഫ് ഐ ജില്ലാകമ്മറ്റി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News