കൈകോര്‍ത്ത് മുന്നേറാം; ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി മുഹമ്മദ് ആസിം

ജന്മനാ ഇരു കൈകളും ഇല്ലാത്ത മുഹമ്മദ് ആസിം എന്ന പതിമൂന്നുകാരൻ ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി മന്ത്രി ഇ പി ജയരാജനെ കാണാനെത്തി.

പലരിൽ നിന്നായി സമാഹരിച്ച തുകയുമായാണ് കോഴിക്കോട് വെളിമണ്ണയിൽ നിന്നും മന്ത്രിയെ കാണാൻ കണ്ണൂരിൽ എത്തിയത്.സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യ പുരസ്‌കാര ജേതാവ് കൂടിയാണ് മുഹമ്മദ് ആസിം.

നമ്മുടെ നാട് ഭീകരമായ ഒരു പ്രളയ ദുരന്തത്തെ അതിജീവിച്ചു കഴിഞ്ഞു.സർവസ്സ്വവും നഷ്ടപ്പെട്ട നമ്മുടെ നാടിനെ തിരിച്ചു കൊണ്ടുവരാൻ സർക്കാരിനൊപ്പം നമ്മളെല്ലാം പങ്കാളികളാകും.

എന്റെ ചെറിയ തുകയും കൂടെ മറ്റു പലരിൽ നിന്നുമായി സമാഹരിച്ച തുകയും ചേർത്ത് 53815 രൂപ ദുരിതാശ്വാസ നിധിയിലേക്ക് സമർപ്പിക്കുന്നു.13 വയസ്സുകാരനായ മുഹമ്മദ് ആസിം കൈകൾ കൊണ്ടല്ല, കാലുകൾ കൊണ്ട് എഴുതി മന്ത്രി ഇ പി ജയരാജന് കൈമാറിയ കത്തിലെ വരികളാണിവ.

ജന്മനാ കൈകൾ ഇല്ലാത്ത ഈ കൊച്ചു മിടുക്കൻ കോഴിക്കോട് വെളിമണ്ണയിൽ നിന്നുമാണ് ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി മന്ത്രി ഇ പി ജയരാജനെ കാണാൻ കണ്ണൂരിൽ എത്തിയത്.

കണ്ണൂർ ചെറുകുന്ന് ഗവണ്മെന്റ് സൗത്ത് എൽ പി സ്‌കൂളിൽ നടന്ന ചടങ്ങിലാണ് മുഹമ്മദ് ആസിം മന്ത്രിക്ക് തുക കൈമാറിയത്. ചടങ്ങിന് ശേഷം
സ്‌കൂളിലെ അധ്യാപകരും കുട്ടികളും ചേർന്ന് മുഹമ്മദ് ആസിമിന് പ്രത്യേക സ്വീകരണവും പുരസ്‌കാരം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here