കോഴിക്കോട് ജില്ലയില്‍ എലിപ്പനി നിയന്ത്രണ വിധേയം

കോഴിക്കോട് ജില്ലയില്‍ എലിപ്പനി നിയന്ത്രണ വിധേയം. കഴിഞ്ഞ 4ാം തീയതി മുതല്‍ എലിപ്പനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പ്രളയശേഷം ഏഴ് മരണവും സംശയാസ്പദമായ 12 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ആശങ്ക ഉണര്‍ത്തിയിരുന്നു.

രോഗലക്ഷണങ്ങലോടെ 12 പേര്‍ ചൊവ്വാഴ്ച ചികില്‍സ തേടിയിരുന്നു. ജില്ലയിലുടനീളം നടത്തിയ ഊര്‍ജ്ജിത പ്രതി രോധ പരിപാടികള്‍ ഫലം കണ്ട് തുടങ്ങിയെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

ഇതുവരെയായി ആരോഗ്യപ്രവര്‍ത്തകര്‍ 254769 വീടുകള്‍ സന്ദര്‍ശ്ശിച്ച് കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിച്ചു.എലിപ്പനി ഡങ്കിപ്പനി എന്നിവ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ 8195 ടീമുകളിലായി 21299 അംഗങ്ങളാണ് ശുചീകരണ യജ്ഞത്തില്‍പങ്കെടുത്തത്എലിപ്പനി പ്രതിരോധ ഗുളികകളും വിതരണം ചെയ്തിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News