കേരളത്തിന് കൈത്താങ്ങായി ആന്ധ്ര സര്‍ക്കാര്‍; 35 കോടി രൂപയുടെ ധന സഹായം ആന്ധ്ര ഉപമുഖ്യമന്ത്രി ചിന്ന രാജപ്പ മന്ത്രി ഇപി ജയരാജന് കൈമാറി

പ്രളയക്കെടുതി നേരിട്ട കേരളത്തിന് ആന്ധ്രയുടെ സഹായം. 35കേടിരൂപയുടെ ധന സഹായം ആന്ധ്ര ഉപമുഖ്യമന്ത്രി ചിന്ന രാജപ്പ മന്ത്രി ഈ പി ജയരാജന് കൈമാറി.നേരത്തെ 10 കോടി രൂപയും 16കോടി രൂപയുടെ അവശ്യവസ്ഥുക്കളും ആന്ധ്ര സർക്കാർ കേരളത്തിലെത്തിച്ചിരുന്നു.

ഇന്ന് രാവിലെ 8.30ഒാടെ സെക്രട്ടറിയേറ്റിലെത്തിയാണ് ആന്ധ്ര ഉപമുഖ്യമന്ത്രി ചിന്ന രാജപ്പ മന്ത്രി ഈ പി ദയരാജന് 35കോടി രൂപയുടെ ചെക്ക് കൈമാറിയത്. പുതിയൊരു കേരളം നിർമ്മിക്കുന്നതിന് സംസ്ഥാനത്തിനൊപ്പമുണ്ടാകുമെന്നും നൽകിയ തുകയുടെ ഒരു ഭാഗം പമ്പയുടെ വികസനത്തിന് ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല കേന്ദ്രം കേരളത്തിന് നൽകിയ സഹായം കുറവാണ് കുടുതർ സഹായം നൽകാൻ തയ്യാറാകണമെന്നും വിദേശരാജ്യങ്ങൾ സഹായവുമായി വരുമ്പോൾ അത് തടയുന്ന നിലപാട് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന് നൽകിയ പിന്തുണക്കും സഹായത്തിനും നന്ദിയുണ്ടെന്നും ഒരു ഭാഗം പമ്പയുടെ വികസനത്തിന് ഉപയോഗിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്നും മന്ത്രി ഈ പി ജയരാജൻ പറഞ്ഞു.

കേരളത്തിൽ മ‍ഴക്കെടുതി ഉണ്ടായ സമയത്തു തന്നെ ആന്ധ്രയുടെ 13 ജില്ലകളിലും റിലീഫ് കളക്ഷൻ സെന്‍ററുകൾ തുറന്ന് ജനങ്ങളോട് സഹായം ആഭ്യർത്ഥിച്ചു.തുടർന്ന് മൂന്ന് ദിവസം കൊണ്ട് 2000 മെട്രിക്ക് ടെണ്‍ അരി എത്തിക്കാൻ ക‍ഴിഞ്ഞു.

കേരളത്തിന്‍റെ പുനരുദ്ധാരണത്തിനും എല്ലാ മേഘയലിലും ആന്ധ്രയുടെ സഹായമുണ്ടാകുമെന്നും സംസ്ഥാന പ്ലാനിംഗ് ബോർഡ് മെമ്പറന്മാരുമായും മന്ത്രി മാരുമായും താൻ ചർച്ച നടത്തിയെന്നും ഉപമുഖ്യമന്ത്രി ചിന്ന രാജപ്പ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here