നാട്ടിലിറങ്ങിയ കാട്ടാനയുടെ പരാക്രമം ഹെലിക്യാമറയില്‍

ഇരിട്ടി ആറളത്ത് കാടിറങ്ങിയ കാട്ടാനയുടെ പരാക്രമം ഹെലിക്യാമറയില്‍. ജനവാസ കേന്ദ്രത്തിലെ ആനയുടെ നെട്ടോട്ടം പകര്‍ത്തിയത് അഖില്‍ പുതുശ്ശേരിയാണ്.

മുഴക്കുന്ന പഞ്ചായത്തിലെ ചാത്താട് ഹാജി റോഡില്‍ ഹര്‍ത്താല്‍ ദിനത്തിലാണ് ആനയിറങ്ങിയത്. കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു.

ഒരു പശുവിനെ കുത്തിക്കൊന്ന ആന വനം വകുപ്പിന്റെ ജീപ്പ് തകര്‍ത്തെങ്കിലും അകത്തുണ്ടായിരുന്ന ജീവനക്കാരും വാച്ചര്‍മാരും അദ്ഭുതകരമായി രക്ഷപ്പെട്ടു.

ഹാജി റോഡില്‍ പ്രഭാത സവാരിക്കിറങ്ങിയ വലിയപറമ്പില്‍ പുരുഷോത്തമനാണ് പരുക്കേറ്റത്. ഇയാളെ കോഴിക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News