വീട്ടില്‍ ഓമനിച്ചു വളര്‍ത്തിയ റോസാച്ചെടിയില്‍ നിന്നും മുറിവേറ്റു; യുവതിക്ക് നഷ്ടമായത് ശരീരത്തിന്‍റെ പകുതി

സ്വന്തം പൂന്തോട്ടത്തില്‍ നട്ടു വളര്‍ത്തിയ റോസാച്ചെടിയില്‍ നിന്നും മുറിവേറ്റ്,യുവതിക്ക് നഷ്ടമായത്,  അവരുടെ ഇടുപ്പും രണ്ടു കാലുകളും .  ജൂലി ബോര്‍ഡ് എന്ന 48 വയസ്സുകാരിക്കാണ്, റോസാച്ചെടിയുടെ മുള്ളുകൊണ്ട് മുറിവേറ്റ് ആശുപത്രിയില്‍ ക‍ഴിയേണ്ടി വന്നത്. ഇവര്‍ ഒാമനിച്ചു വളര്‍ത്തിയ പൂന്തോട്ടത്തില്‍ വച്ചാണ് ഇടുപ്പില്‍ ഒരു റോസാച്ചെടിയില്‍ നിന്നു മുള്ളുകൊണ്ട് ചെറിയൊരു മുറിവുണ്ടായത്.

ഇത് സാരമാക്കാതിരുന്ന ജൂലിക്ക് ഒരാ‍ഴ്ച ക‍ഴിഞ്ഞതോടെ ബോധം പോവുകയും  കോമയിലാകുകയുംമായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍,  മാംസം കാര്‍ന്നു തിന്നുന്ന തരത്തിലുള്ള ബാക്ടീരിയയാണ് ജൂലിയുടെ ശരീരത്തിനെ ബാധിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. necrotising fasciitis (NF) എന്ന  ബാക്ടീരിയയാണ്  ഇവരുടെ ശരീരത്തിനെ ബാധിച്ചിരുന്നത്.

തുര്‍ന്ന്  ഏഴൊളം ശസ്ത്രക്രിയകളിലൂടെ  ശരീരത്തില്‍നിന്നു മൃതകോശങ്ങള്‍ നീക്കം ചെയ്യുകയായിരുന്നു.  ഇത്തരം ബാക്ടീരിയകള്‍ ശരീരത്തിലെത്തിയാല്‍ മരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍,  ജൂലി തിരികെ ജീവിതത്തിലേക്ക് മടങ്ങി വന്നത്, വളരെ അത്ഭുതകരമാണെന്നും  ഇവരെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News