പ്രഭാതഭക്ഷണം മുതല്‍ ബൈക്കുവരെ; ഓഫറുകളുമായി പമ്പുടമകൾ രംഗത്ത്

മധ്യപ്രദേശിലാണ് പെട്രോൾ അടിക്കുന്നവര്‍ക്ക് വമ്പിച്ച ഓഫറുകളുമായി പമ്പുടമകൾ രംഗത്തെത്തിയത്. പ്രഭാത ഭക്ഷണം മുതല്‍ ബൈക്കും സ്വര്‍ണനാണയങ്ങളും വരെയാണ് ഓഫര്‍.

5000 ലിറ്റര്‍ മുതല്‍ 100000 ലിറ്റര്‍ വരെ ഇന്ധനമടിക്കുന്നവര്‍ക്കാണ് ഓഫറുകൾ ലഭ്യമാവുക. സൈക്കിൾ, വാച്ച് , മൊബൈല്‍ ഫോണ്‍ എന്നിവയും സമ്മാന പട്ടികയിലുണ്ട്. ഇന്ധനവില കൂടിയതോടെ പെട്രോൾ വില്‍പ്പന കുറഞ്ഞ സാഹചര്യത്തിലാണ് പമ്പുടമകൾ ഓഫറുമായി രംഗത്തെത്തിയത്.

അതിര്‍ത്തി ഗ്രാമങ്ങളിലുളളവര്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് പെട്രോൾ അടിക്കാന്‍ തുടങ്ങിയതോടെയാണ് പമ്പുടമകൾ പ്രതിസന്ധിയിലായത്. ദേശീയ പാതയിലൂടെയും മറ്റും കടന്നുപോകുന്ന വലിയ വാഹനങ്ങളും അയല്‍ സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നതെന്നും പമ്പുടമകൾ പറയുന്നു.

നികുതി നിരക്ക് കൂടിയതോടെ അയല്‍ സംസ്ഥാനത്തേക്കാൾ ലിറ്ററിന് അഞ്ച് രൂപയിലധികം വെത്യാസമുളളതായും പമ്പുടമകൾ പറയുന്നു.

അശോക നഗര്‍ , ശിവപുരി ഗ്രാമങ്ങളില്‍ മാത്രം 125ല്‍ അധികം പമ്പുകളില്‍ തിരക്കൊ‍ഴിഞ്ഞ സ്ഥിതിയാണ്. ഡീസലിന് 22 ശതമാനവും പെട്രോളിന് 27 ശതമാനവുമാണ് സംസ്ഥാനത്ത് നികുതി ഇാടാക്കുന്നത്. ഇതില്‍ ഇളവ് നല്‍കാന്‍ തയ്യാറാകണമെന്നാണ് പമ്പുടമകളും ആവശ്യപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News