രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം; കേരളത്തില്‍ പത്തനംതിട്ടയിലും ഭൂചലനം

രാജ്യത്തിന്റെ അസം,മേഘാലയ,ബിഹാര്‍,ബംഗാള്‍ തുടങ്ങി വിവിധഭാഗങ്ങളില്‍ .റിക്ടര്‍ സ്കെയിലില്‍ 5.5 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി ദേശീയകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

രാവിലെ 10.20ഓടെ ഉണ്ടായ ഭൂചലനം 15 മുതല്‍ 20സെക്കന്‍റ് വരെ നീണ്ടു.സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.ബംഗാളിലും കൊല്‍ക്കത്തയിലും ആറു വടക്കന്‍ ജില്ലകളിലും പ്രകമ്പനം അനുഭവപ്പെട്ടു.

അതേസമയം കേരളത്തില്‍ പള്ളിക്കല്‍ പഞ്ചായത്തിലെ പതിനാലാം മൈല്‍,പഴകുളം,നൂറനാട്,പാലമേല്പ‍ഞ്ചായത്തുകള്,ആദിക്കാട്ടുകുളങ്ങര,ചാരുംമൂട്,കുരമ്പാല തെക്ക്,കുടശനാട് മേഖലകളില് വലിയശബ്ദത്തോടെ മുഴക്കമുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. പല വീടുകളുടെയും ഭിത്തികള് വിണ്ടുകീറിയിട്ടുണ്ട്

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News