ഗതികെട്ട് പിസിയുടെ പിന്‍മാറ്റം; കന്യാസ്ത്രീക്കെതിരായ മോശം പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞു

പ്രതിഷേധങ്ങളില്‍ പതറി പിസി ജോര്‍ജ് കന്യാസ്ത്രീയ്ക്കെതിരെ ഉപയോഗിച്ച മോശം പദപ്രയോഗം പിന്‍വലിക്കുന്നുവെന്ന് പിസി ജോര്‍ജ് എംഎല്‍എ.

ഒരു സ്ത്രീക്കെതിരെയും ഉപയോഗിക്കരുതാത്ത വാക്കുകളാണത് വികാരപരമായി പറഞ്ഞുപോയതാണെന്ന് പിസി ജോര്‍ജ്.

വൈകാരികമായി പറഞ്ഞുപോയതാണ്. കേസിൽ ബിഷപ്പിനെതിരെ തെളിവുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യണം. കന്യാസ്ത്രീക്കെതിരായ മറ്റ് ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പിസി ജോര്‍ജ് പറഞ്ഞു.

ജോര്‍ജിനെതിരെ കേസെടുക്കാന്‍ ഒരുങ്ങിയതോടെയാണ് പരാമര്‍ശം പിന്‍വലിച്ചത്.

കോട്ടയത്തുവച്ചായിരുന്നു കന്യാസ്ത്രീയെ അപമാനിച്ച് പിസി ജോര്‍ജ് സംസാരിച്ചത് ലൈംഗീകപീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരായ പി.സി. ജോർജിന്റെ പരാമർശം സംസ്ഥാനത്തും ദേശീയ തലത്തിലും വാർത്തയായിരുന്നു.

ബിഷപ്പ് തെറ്റുകാരനാണെന്ന് കരുതുന്നുല്ലെന്നും 12 തവണ പീഡനത്തിനിരയായിട്ടും 13ാം തവണ പരാതി നല്‍കിയതില്‍ ദുരൂഹയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ പരാമര്‍ശത്തെ തുടര്‍ന്ന് ദേശീയ വനിതാ കമ്മീഷന്‍ തുടർന്ന് പി.സി ജോര്‍ജിന് ഈ മാസം 20ന് ജോര്‍ജ് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം.

പി.സി.ജോര്‍ജിന്‍റെ പരാമര്‍ശത്തില്‍ കന്യാസ്ത്രീയുടെ മൊഴിയെടുക്കാന്‍ കോട്ടയം ജില്ലാ പൊലീസ് മേധാവി നിര്‍ദേശം നല്‍കിയിരുന്നു. മൊഴി ലഭിക്കുന്നതോടെ പി.സി. ജോര്‍ജിനെതിരെ കേസെടുക്കാനാണ് പൊലീസിന്‍റെ നീക്കം.

ജലന്തര്‍ ബിഷപ്പിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരം പേരെടുക്കാനാണെന്ന് ജോര്‍ജ് വീണ്ടും പറഞ്ഞിരുന്നു.

റോഡില്‍ കുത്തിയിരുന്ന പേരെടുക്കാന്‍ ആണ് ശ്രമം. സ്ത്രീസുരക്ഷാനിയമത്തെ മുതലെടുക്കാന്‍ ശ്രമിക്കുന്നുവെന്നും ജോര്‍ജ് പറഞ്ഞു. പരാതി നല്‍കിയ കന്യാസ്ത്രീയുടെ കുടുംബത്തെ അവഹേളിക്കാനും എംഎല്‍എ ശ്രമിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News