ബിഷപ്പിനെ തള്ളി ലത്തീൻ സഭ; ബിഷപ്പ് നേരത്തെ തന്നെ രാജിവെക്കണമായിരുന്നുവെന്നും സഭ

കൊച്ചി ബ്യൂറോ: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണത്തിൽ ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ തള്ളി ലത്തീൻ സഭ. ബിഷപ്പ് നേരത്തെതന്നെ രാജിവെക്കണമായിരുന്നുവെന്ന് കെആർഎൽസിസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഫ്രാങ്കോ ആണ് സഭ എന്ന വ്യാഖ്യാനം തെറ്റാണെന്നും കേരള റീജ്യണൽ ലത്തീൻ കാത്തലിക് കൗൺസിൽ വക്താവ് ഷാജി ജോർജ്ജ് പുറത്തിറക്കിയ പ്രസ്താവനയിലുണ്ട്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ സഭയ്ക്കെതിരെ യുള്ളതാണെന്ന ബിഷപ്പിന്റെ വാദം തെറ്റാണ്.

ഫ്രാങ്കോക്കെതിരായി ഉയർന്ന ആരോപണം തികച്ചും വ്യക്തിപരമാണ്. താനാണ് സഭ എന്ന് പ്രചരിപ്പിക്കുന്നത് ശരിയല്ല. ഇത് കത്തോലിക്ക സഭയുടെ ദർശനങ്ങൾക്ക് വിരുദ്ധമാണ്. രാജി നേരത്തെ തന്നെ വേണമായിരുന്നു. ആരോപണം ഉയർന്നപ്പോൾ തന്നെ മാറിനിന്ന് അന്വേഷണവുമായി സഹകരിക്കുകയായിരുന്നു ബിഷപ്പ്ചെയ്യേണ്ടിയിരുന്നത്.

സഭാവിശ്വാസികൾക്ക് അപമാനമുണ്ടാക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്. സഭാ പിതാവെന്ന നിലയിൽ ബിഷപ്പ് ഉയർത്തിപ്പിടിക്കേണ്ട ധാർമികബോധവും നീതിബോധവും വിശ്വാസ സ്ഥൈര്യവുമാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത് എന്ന് പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. ആർച്ച് ബിഷപ്പ് ഡോ സൂസപാക്യം അധ്യക്ഷനായ സമിതിയാണ്കേരള റീജ്യണൽ ലത്തീൻ കാത്തലിക് കൗൺസിൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News