ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള ആരോപണം ഗൂഢാലോചനയെന്ന് ജലന്ധര്‍ രൂപത; കന്യാസ്ത്രീക്കെതിരെ രൂക്ഷ വിമര്‍ശനം

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള ആരോപണം ഗൂഢാലോചനയെന്ന് ജലന്ധര്‍ രൂപത. കന്യാസ്ത്രീയുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നും രൂപതയുടെ വാര്‍ത്താക്കുറിപ്പ്. കന്യാസ്ത്രീയുടെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ രാജിയെ കുറിച്ച് ആലോചിച്ചെന്നും ബിഷപ്പിന്റെ വെളിപ്പെടുത്തല്‍.

ഫ്രാങ്കോ മുളയ്ക്കലിനെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ പിന്തുണച്ച് ചെങ്ങനാശ്ശേരി സഹായമെത്രാന്‍ തോമസ് തറയില്‍ രംഗത്ത്. പരാതിക്കാരിയായ കന്യാസ്ത്രീയെ രൂക്ഷമായി വിമര്‍ശിക്കുന്ന വാര്‍ത്താക്കുറിപ്പാണ് ജലന്ധര്‍ രൂപത പുറത്തുവിട്ടിട്ടുള്ളത്. വ്യക്തമായ അജണ്ടയോടുകൂടി ബിഷപ്പിനേയും സഭയേയും ഇല്ലായ്മ ചെയ്യാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്.

ബിഷപ്പിനെതിരെയുള്ള ആരോപണം തെളിയിക്കപ്പെടുന്നതുവരെ ആരും കുറ്റവാളികളല്ല എന്ന ആപ്തവാക്യം ഉയര്‍ത്തിപ്പിടിച്ച് സത്യം പുറത്തുവരുന്നത് വരെമിതത്വം പാലിക്കണമെന്നും വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെടുന്നു.

ബിഷപ്പിനും സഭയ്ക്കുമെതിരെയുള്ള ഗൂഢാലോചനയില്‍ കന്യാസ്ത്രീക്കെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്ന് മിഷനറീസ് ഓഫ് ജീസസ് അറിയിച്ചിട്ടുണ്ട്. അതേസമയം കന്യാസ്ത്രീയുടെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ രാജിയെ കുറിച്ച് ആലോചിച്ചതാണ്.

എന്നാല്‍, ഇപ്പോള്‍ രാജിവച്ചാല്‍ അത് തെറ്റ് സമ്മതിക്കുന്നതിന് തുല്യമാണെന്ന് സഹബിഷപ്പുമാര്‍ ഉപദേശിച്ചു. അവരുടെ വാക്കുകള്‍ക്ക് വില കല്‍പിച്ചാണ് രാജി തീരുമാനത്തില്‍ നിന്ന് പിന്മാറിയതെന്നും ബിഷപ്പ് ഫ്രാങ്കോ ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.

അതിനിടെ ഫ്രാങ്കോ മുളയ്ക്കലിനെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ പിന്തുണച്ച് ചെങ്ങനാശ്ശേരി സഹായമെത്രാന്‍ തോമസ് തറയില്‍ രംഗത്തെത്തി. കുറ്റം തെളിയിക്കപ്പെടുന്നതുവരെ നിരപരാധിയെന്ന് കരുതണം എന്നാണ് പഠിച്ചിട്ടുള്ളത്.

സത്യമറിയാതെ സഭയ്ക്ക് നടപടിയെടുക്കാന്‍ ആകില്ലെന്നും സഹായമെത്രാന്‍ തോമസ് തറയില്‍ ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News