രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസം അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണെന്ന് സുപ്രീംകോടതി; വിദ്യാഭ്യാസം കച്ചവടമായി മാറി

ദില്ലി: കേരളത്തിലെ നാലു മെഡിക്കല്‍ കോളേജുകളിലെ പ്രവേശനവിഷയത്തില്‍ പുതിയ നിര്‍ദേശവുമായി സുപ്രീംകോടതി.

കോളേജുകളിലെ സൗകര്യങ്ങള്‍ ഉടനടി പരിശോധിക്കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ സമിതിയോട് ആവശ്യപ്പെട്ടു കൂടെയെന്ന് കോടതി ചോദിച്ചു. എന്നാല്‍ മെഡിക്കല്‍ കൗണ്‍സില്‍ ഈ നിര്‍ദേശത്തോട് വിയോജിച്ചു.

മെഡിക്കല്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനത്തിലും പിഴവുകള്‍ ഉണ്ടായെന്ന് കോടതി നിരീക്ഷിച്ചു.

രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസം അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണെന്നും വിദ്യാഭ്യാസം കച്ചവടമായി മാറിയെന്നും നിലവിലെ സാഹചര്യത്തില്‍ കോടതി നിസഹായരാണെന്നും കോടതി വാദത്തിനിടെ പറഞ്ഞു.

ഹര്‍ജി ചൊവ്വാഴ്ചത്തേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News