രാജകീയ പ്രൗഢിയില്‍ സണ്ണി ലിയോണ്‍ വീണ്ടും വിവാഹിതയായി

നിലപാടുകള്‍കൊണ്ട് വിമര്‍ശകരുടെ വായടപ്പിച്ച താരമാണ് സണ്ണി ലിയോണ്‍ ഇന്ത്യന്‍ സമൂഹത്തിന്റെ കാഴ്ചപ്പാടുകളില്‍ വലിയ മാറ്റമുണ്ടാക്കി, വിമര്‍ശിച്ചവരുടെ പോലും പ്രശംസ നേടാന്‍ ക‍ഴിഞ്ഞ താരമാണ് സണ്ണി ലിയോണ്‍.

നീലചിത്രനായികമാരോടുള്ള സമൂഹത്തിന്‍റെ അവഗണനയോടെയുള്ള നോട്ടത്തെ സണ്ണി അതിജീവിച്ചത് ജീവിതത്തിലെ നിലപാടുകളുടെ വ്യത്യസ്തതകൊണ്ട് തന്നെയാണ്.

അവരുടെ വ്യക്തിത്വത്തേയും നിലപാടുകളെയും സമൂഹം ചര്‍ച്ചചെയ്യുന്നതും അതുകൊണ്ട് തന്നെ. ആരാധകര്‍ക്ക് വീണ്ടും ഞെട്ടല്‍ നല്‍കുന്ന വാര്‍ത്തയാണ് സണ്ണി സമ്മാനിച്ചിരിക്കുന്നത്. ആരാധകരുടെ പ്രിയ താരം വീണ്ടും വിവാഹിതയായി.

രാജകീയ പൗഡിയോടെ ഏ‍ഴ് വര്‍ഷങ്ങള്‍ക്ക് മുന്നെ നടന്ന സണ്ണി ലിയോണ്‍ ഡാനിയേല്‍ വെബ്ബര്‍ വിവാഹം വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും പ‍ഴയ അതേ രാജകീയ പ്രൗഡിയോടെ പകര്‍ത്തിയിരിക്കുകയാണ്.

സണ്ണിയുടെ ജീവിത കഥ പറയുന്ന ‘കരന്‍ജിത് കൗര്‍, ദി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് സണ്ണി ലിയോണ്‍’ എന്ന വെബ് സീരിസിനു വേണ്ടിയാണ് വീണ്ടും വിവാഹം നടത്തിയത്.

മാര്‍ക് ബക്‌നര്‍ ആണ് ഡാനിയലായി വേഷമിടുന്നത്. ജൂത-സിഖ് മാതാചാര പ്രകാരം രണ്ടു തവണയായിരുന്നു സണ്ണി-ഡാനിയേല്‍ വിവാഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News